ക്ലാസ് മുറിയില്‍ അധ്യാപകന്‍റെയും അധ്യാപികയുടെയും ചുംബനലീല, വീഡിയോ വൈറല്‍ !

Webdunia
തിങ്കള്‍, 5 നവം‌ബര്‍ 2018 (11:21 IST)
ഗുജറാത്തിലെ ദാഹോഡ് ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിന്‍റെ ക്ലാസ് റൂമില്‍ അധ്യാപകന്‍റെയും അധ്യാപികയുടെയും ചുംബനലീല. അധ്യാപകരുടെ ചുംബനകേളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ എഡ്യൂക്കേഷണല്‍ ഓഫീസര്‍ ഉത്തരവിട്ടു.
 
സഞ്ജേലി താലൂക്കില്‍ നിന്നുള്ള അനവധി ആളുകള്‍ സംഭവത്തേക്കുറിച്ച് പരാതിയുമായി എത്തിയിട്ടുണ്ട്. നാട്ടുകാര്‍ പരാതിക്കൊപ്പം, അധ്യാപകര്‍ ചുംബിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും ഡി പി ഇ ഒയ്ക്ക് നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളിലും വാട്ട്‌സ് ആപ്പിലും ഈ വീഡിയോ വൈറലായിരുന്നു.
 
അധ്യാപകന്‍റെയും അധ്യാപികയുടെയും പേരുകള്‍ നാട്ടുകാര്‍ കൈമാറിയിട്ടുണ്ടെന്നും എന്നാല്‍ വീഡിയോ ദൃശ്യങ്ങളില്‍ ഇരുവരുടെയും മുഖം വ്യക്തമല്ലെന്നും ഡിപിഇഒ എന്‍ ജി വ്യാസ് അറിയിച്ചു. രഹസ്യമായി മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 
 
സംഭവത്തേക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്

അതിതീവ്ര ന്യൂനമര്‍ദ്ദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments