Webdunia - Bharat's app for daily news and videos

Install App

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ കോണ്‍ഗ്രസില്‍ സംസാരിക്കും

അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സെഷനില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം

Webdunia
വെള്ളി, 29 ഏപ്രില്‍ 2016 (08:07 IST)
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സെഷനില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ജൂണ്‍ എട്ടിന് അമേരിക്കയിലെ പ്രശ്‌സതമായ ക്യാപിറ്റോള്‍ തീയേറ്ററില്‍ വച്ചാവും മോദി യു എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുക. യു എസ് പ്രതിനിധി സഭ സ്പീക്കര്‍ പോള്‍ റയാനാണ് ഇക്കാര്യം അറിയിച്ചത്.
 
എന്നാല്‍, മോദിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഇതുവരെയും തീരുമാനിച്ചിട്ടില്ല. മോദിയുടെ സന്ദര്‍ശനത്തിന്റെ അജണ്ട തീരുമാനിക്കാന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കര്‍ ഇപ്പോള്‍ അമേരിക്കയിലാണുള്ളത്. നേരത്തെ മന്മോഹന്‍സിംഗ് (ജൂലൈ 2015), അടല്‍ ബിഹാരി വാജ്‌പേയ് (സപ്തംബര്‍ 2000), പി വി നരസിംഹറാവു (മെയ് 1994), രാജീവ് ഗാന്ധി (ജൂലൈ 1985) തുടങ്ങിയ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ യു എസ് പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചിട്ടുണ്ട്. 
 
അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് മോദിയെ കോണ്‍ഗ്രസില്‍ സംസാരിക്കാന്‍ ക്ഷണിച്ചത്. ആണവ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വാഷിംഗ്ടണിലെത്തുന്ന മോദിയെ  ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ഒബാമ ക്ഷണിച്ചിട്ടുണ്ട്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനങ്ങളോട് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍

വിഷ്ണുനാഥും ഷാഫി പറമ്പിലും പാർട്ടിയുടെ പുതിയ അധികാരകേന്ദ്രങ്ങളായി, രാഹുൽ മാങ്കൂട്ടത്തിൽ ആരെയും വകവെയ്ക്കുന്നില്ല, കോൺഗ്രസിനുള്ളിൽ അതൃപ്തി

അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു

പനിക്ക് ചികിത്സ തേടിയെത്തിയ എട്ടു വയസ്സുകാരന് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ ഇരുമ്പ് കമ്പി

ഇറാന്റെ നിരന്തരമായ മിസൈലാക്രമണത്തില്‍ ഇസ്രായേലിന്റെ അയണ്‍ ഡോം ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്, പകരം രക്ഷയ്ക്ക് താഡ്

അടുത്ത ലേഖനം
Show comments