സോനൂ... നിനക്ക് സ്വാഗതം; ആറു വർഷങ്ങൾക്ക് ശേഷം അവൻ ഇന്ത്യയിൽ മടങ്ങിയെത്തി, സുഷമയ്ക്ക് അഭിനന്ദന പ്രവാഹം

ഇന്ത്യയിൽ നിന്നും ആറ് വർഷങ്ങൾക്ക് മുൻപ് തട്ടിക്കൊണ്ട് പോകപ്പെട്ട കുട്ടിയെ ബംഗ്ലാദേശിൽ നിന്നും കണ്ടെത്തി.

Webdunia
വ്യാഴം, 30 ജൂണ്‍ 2016 (17:54 IST)
ഇന്ത്യയിൽ നിന്നും ആറ് വർഷങ്ങൾക്ക് മുൻപ് തട്ടിക്കൊണ്ട് പോകപ്പെട്ട കുട്ടിയെ ബംഗ്ലാദേശിൽ നിന്നും കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ സ്വന്തം വീട്ടിൽ  നിന്നും ആറുവർഷങ്ങൾക്ക് മുൻപ് കാണാതായ സോനു എന്ന കുട്ടിയെയാണ് ബംഗ്ലാദേശിൽ നിന്നും കണ്ടെത്തിയത്.
 
ബംഗ്ലാദേശിലെ ബർഗുണ ജില്ലയിലെ പ്രാദേശിക കോടതിയുടെ അനുമതിയോടെ സോനുവിനെ ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷന് കൈമാറി. സുരക്ഷ ബോണ്ടുകൾ കൂടാതെയാണ് കുട്ടിയെ കൈമാറിയത്. ഡൽഹിയിൽ നിന്നും രണ്ടു സ്ത്രീകൾ തന്നെ തട്ടികൊണ്ടുപോവുകയായിരുന്നുവെന്ന് സോനു തന്നെയാണ് വെളിപ്പെടുത്തിയത്. 
 
ബംഗ്ലാദേശിലെ ജസ്സോറിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. പയ്യനെ രക്ഷിച്ചത് ബംഗ്ലാദേശിലെ ജമാൽ ഇബിൻ മൂസയാണ്. കുട്ടിയെ വീട്ടുകാർക്ക് തിരിച്ചേൽപ്പിക്കാൻ മുൻകൈ എടുത്തതും ഇയാൾ തന്നെയായിരുന്നു. സംഭവത്തിന് പിന്നാലെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ട്വിറ്ററിൽ അഭിനന്ദന പ്രഹാമായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments