Webdunia - Bharat's app for daily news and videos

Install App

തന്നെ പിന്നില്‍ നിന്ന് ആരോ പിടിച്ചുതള്ളി; മമതാ ബാനര്‍ജിക്കേറ്റത് ആഴത്തിലുള്ള മുറിവുകള്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 16 മാര്‍ച്ച് 2024 (10:28 IST)
mamata
ആരോഗ്യനില തൃപ്തികരമായതിനെത്തുടര്‍ന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടിരിക്കുകയാണ്. മമതയുടെ ആവശ്യപ്രകാരമാണ് ആശുപത്രി വിട്ടത്. വീട്ടിലേക്കാണ് മടങ്ങിയത്. കൊല്‍ക്കത്തയിലെ കാലുഖട്ടില്‍ മിനഞ്ഞാന്ന് വൈകുന്നേരമായിരുന്നു സംഭവം നടന്നത്. മമതാ ബാനര്‍ജി ഷോക്കേസില്‍ ഇടിച്ച് വീഴുകയായിരുന്നു. വൈകുന്നേരം ആറരയോടെ മുറിവേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെറ്റിയിലും മൂക്കിലും ആഴത്തിലുള്ള മുറിവേറ്റിരുന്നു. രക്തമൊലിച്ച നിലയിലാണ് ചികിത്സ തേടിയത്. നിരീക്ഷണത്തില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടിലേക്ക് മടങ്ങണമെന്ന് മമത ആവശ്യപ്പെടുകയായിരുന്നു. തന്നെ പിന്നില്‍ നിന്ന് ആരോ തള്ളിയെന്നാണ് മമത പോലീസ് സിനോട് പറഞ്ഞത്.
 
അതേസമയം അമതാ ബാനര്‍ജി കാല്‍ വഴുതി വീഴുകയായിരുന്നോ അതോ രക്തസമ്മര്‍ദ്ദത്തിലുണ്ടായ ഏറ്റക്കുറച്ചില്‍ മൂലമുണ്ടായ ബോധക്ഷയമാണോ അപകടത്തിന് കാരണമെന്ന് സംശയമുണ്ട്. സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്നും എന്നാല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും സഹോദരന്‍ കാര്‍ത്തിക്കിന്റെ ഭാര്യ കജാരി ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു; സര്‍ക്കുലറിലെ മാറ്റങ്ങള്‍ ഇവയാണ്

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

കാലവര്‍ഷം മെയ് 19തോടു കൂടി ബംഗാള്‍ ഉള്‍ക്കടല്‍ എത്തിച്ചേരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതചുഴി

അടുത്ത ലേഖനം
Show comments