Webdunia - Bharat's app for daily news and videos

Install App

സ്ഥാനമേറ്റ് അഞ്ച് ദിവസത്തിനകം 34 കേസുകൾ 21 അറസ്റ്റ്, സോഷ്യൽ മീഡിയയ്ക്ക് കടിഞ്ഞാണിട്ട് മമത

Webdunia
ചൊവ്വ, 11 മെയ് 2021 (17:28 IST)
തുടർച്ചയായ മൂന്നാം തവണ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിറകെ സോഷ്യൽ മീഡിയയ്‌ക്ക് കടിഞ്ഞാണിട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വ്യാജവാർത്തകളും വിദ്വേഷ പോസ്റ്റുകളും പ്രചരിപ്പിക്കുന്നതിന് കടിഞ്ഞാണിടുക എന്നതിന്റെ പേരിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനുളളിൽ 34 കേസുകളാണ് സംസ്ഥാനത്ത് റിപ്പൊർട്ട് ചെയ്‌തത്. ഇതുമായി ബന്ധപ്പെട്ട് 21 പേരാണ് ഇതുവരെ അറസ്റ്റിലായത്.
 
കഴിഞ്ഞ അഞ്ചു ദിവസങ്ങൾക്കുള്ളിൽ 550 വ്യാജ പോസ്റ്റുകൾ തിരിച്ചറിഞ്ഞതായി ബംഗാൾ പോലീസ് പറയുന്നു. തിരെഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഇവയിൽ ഏറെയും. ബിജെപിയോ ബിജെപിയെ പിന്തുണക്കുന്ന സംഘടനകളോ ആണ് ഈ പോസ്റ്റുകൾക്ക് പുറകിലെന്നാണ് പോലീസ് പറയുന്നത്.
 
ബിജെപി നേതാക്കളായ സുവേന്ദു അധികാരി, കൈലാഷ് വിജയ് വർഗിയ, അഗ്നിമിത്ര പോൾ എന്നിവർക്കെതിരേയും അഭിനേത്രി കങ്കണ റണാവത്തിനെതിരേയും എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അതേസമയം ബംഗാളിൽ തിരെഞ്ഞെടുക്കപ്പെട്ട 77 എംഎൽഎ‌മാർക്കും കേന്ദ്രം സുരക്ഷ ഏർപ്പെടുത്തി. 77 പേരിൽ 61 പേർക്കും എക്സ് കാറ്റഗറിയുളള സുരക്ഷയാണ് നൽകുന്നത് മറ്റുളളവർക്ക് വൈ കാറ്റഗറിയിലുള്ള സുരക്ഷ നൽകും.സുവേന്ദു അധികാരിക്ക് ഇസഡ് കാറ്റഗറിയിലുളള സുരക്ഷയാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജിയോയ്ക്കും എയര്‍ടെല്ലിനും എട്ടിന്റെ പണി! ഒരു മാസത്തിനിടെ ബിഎസ്എന്‍എല്‍ നേടിയത് 8.5 ലക്ഷം പുതിയ വരിക്കാരെ

ശബരിമലയില്‍ പതിനെട്ടാം പടിക്ക് സമീപം പാമ്പ്!

സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല; സിനിമാ നടന്മാര്‍ക്കെതിരായി സമര്‍പ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിന്‍വലിക്കുന്നതായി നടി

'ഹമാസ് ബലാത്സംഗം ചെയ്യുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'; തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിക്കെതിരെ ബെഞ്ചമിന്‍ നെതന്യാഹു

സ്വർണവില നാല് ദിവസത്തിനിടെ കൂടിയത് 2,320 രൂപ!

അടുത്ത ലേഖനം
Show comments