ഭാര്യയ്ക്ക് തന്റെ സുഹൃത്തുമായി ബന്ധം; തെളിവുകൾ കുടുംബത്തിന് കൈമാറി യുവാവ് ആത്മഹത്യ ചെയ്തു

Webdunia
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (10:17 IST)
അഹമ്മദാബാദ്: യുവാവ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. 31 കാരനായ ഭരത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്റെ അമ്മ ഗൗരി മാരു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാര്യയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മകന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടായിരുന്നു എന്നും ഇതിൽ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തത് എന്നും ചുണ്ടിക്കാട്ടിയാണ് അമ്മ പരാതി നൽകിയിരിയ്ക്കുന്നത്.
 
ഭരത്തിന്റെ ഭാര്യ ദക്ഷ രണ്ടരമാസം മുൻപ് തന്നെ കുഞ്ഞുമായി സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. തുടർന്ന് ഭരത് വിഷാദത്തിലായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ഭരത് വിട്ടുകാരോട് പോലും ഒന്നും സംസാരിച്ചിരുന്നില്ല. പിന്നീട് സെപ്തംബർ എട്ടിന് ഇയാളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണവിവരം അറിയിച്ചെങ്കിലും അന്ത്യ കർമങ്ങളിൽപോലും മരുമകൾ പങ്കെടുത്തില്ല എന്ന് ഗൗരി പരാതിയിൽ പറയുന്നു.
 
മരിയ്ക്കുന്നതിന് തലേദിവസം സഹോദരന് നൽകണം എന്നറിയിച്ച് ഒരു പെൻഡ്രൈവും മൊബൈൽ ഫോണും ഭരത് അമ്മയെ ഏൽപ്പിച്ചിരുന്നു. ഇത് പരിശോധിച്ചതോടെയാണ് ദക്ഷയും കാലു മഖ്വാന എന്നയാളും തമ്മിലുള്ള ബന്ധം വ്യക്തമായത്. ഇരുവരും തമ്മിലുള്ള സംഭാഷണമായിരുന്നു പെൻഡ്രൈവിൽ. ഭരത്തിന്റെ സുഹൃത്തായിരുന്ന ഇയാൾ ഇവർ താമസിച്ചിരുന്ന അതേ അസോസിയേഷനിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിൽ ദക്ഷയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

അടുത്ത ലേഖനം
Show comments