ഭക്ഷണത്തിനൊപ്പം കഴിക്കാൻ ഭർത്താവ് മുട്ട നൽകാറില്ല; യുവതി കാമുകനൊപ്പം ഒളിച്ചോടി

നാലുമാസം മുൻപ് ഇതേ കാരണത്താൽ യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയിരുന്നു.

തുമ്പി എബ്രഹാം
തിങ്കള്‍, 28 ഒക്‌ടോബര്‍ 2019 (09:32 IST)
ഭർത്താവ് കഴിക്കാൻ മുട്ട നൽകിയില്ലെന്നാരോപിച്ച് ഭാര്യ കാമുകനൊപ്പം പോയി. ഉത്തർപ്രദേശിലെ ഗോരഖ്പുര്‍ ജില്ലയിലാണ് വിചിത്ര സംഭവം. നാലുമാസം മുൻപ് ഇതേ കാരണത്താൽ യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയിരുന്നു.. ഇതിന് ശേഷം മടങ്ങിവന്നിട്ടാണ് വീണ്ടും ഒളിച്ചോട്ടം.
 
ഭക്ഷണത്തിനൊപ്പം കഴിക്കാൻ ഭർത്താവ് മുട്ട നൽകാറില്ലെന്നും ഇത് കൊണ്ടുള്ള വിഷമമാണ് ഇറങ്ങിപ്പോകാൻ പ്രേരിപ്പിച്ചതെന്നുമാണ് ഭാര്യയുടെ വിശദീകരണം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മുട്ടയുടെ പേരിൽ ദമ്പതികള്‍ വഴക്കിടുന്നത്. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. കാമുകനെയും കാണാതായതോടെയാണ് ഇരുവരും ഒരുമിച്ചാണ് പോയതെന്ന സംശയം ഉയര്‍ന്നിരിക്കുന്നത്.
 
ദിവസക്കൂലിക്കാരനായ തനിക്ക് കുടുംബത്തിനു വേണ്ടി എല്ലാദിവസവും മുട്ട വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. ഇത് മുതലെടുത്ത ഭാര്യയുടെ കാമുകൻ എല്ലാ ദിവസവും മുട്ടകൾ വാങ്ങി നൽകാറുണ്ടായിരുന്നുവെന്നും ഇയാൾ ആരോപിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍സ്റ്റന്റ് മെസേജിങ്ങിന് മാത്രമല്ല, പേയ്‌മെന്റ് സേവനങ്ങള്‍ക്കും ഇന്ത്യയുടെ സ്വന്തം ആപ്പുമായി സോഹോ

നവംബര്‍ ഒന്നിന് കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമാകും

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഹാലോവീന്‍ ഇവന്റ് 26ന്

Tejashwi Yadav: ബിഹാര്‍ പിടിക്കാന്‍ ഇന്ത്യ മുന്നണി; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തേജസ്വിയെ പ്രഖ്യാപിച്ചു

ഈ മാസത്തെ ക്ഷേമ പെൻഷൻ 27 മുതൽ

അടുത്ത ലേഖനം
Show comments