ഭർത്താവിനെ ഉപേക്ഷിച്ച് ടിക്‌ ടോക്കിൽ പരിചയപ്പെട്ട കൂട്ടുകാരിക്കൊപ്പം യുവതി ഒളിച്ചോടി

മെര്‍ലിന്‍ സാമുവല്‍
ബുധന്‍, 25 സെപ്‌റ്റംബര്‍ 2019 (11:57 IST)
ഭർത്താവിനെ ഉപേക്ഷിച്ച് ടിക് ടോക്കിലൂടെ പരിചയപ്പെട്ട കൂട്ടുകാരിക്കൊപ്പം യുവതി ഒളിച്ചോടി. തമിഴ്‌നാട്ടിലെ ശിവഗംഗ ദേവക്കോട്ടയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിനീത (19) എന്ന യുവതിയാണ് തിരുപ്പൂർ സ്വദേശിനിയായ അഭിക്കൊപ്പം പോയത്.

വീട്ടില്‍ സൂക്ഷിച്ചിരുന്ന സഹോദരിയുടെ 25 പവന്‍ സ്വര്‍ണവും വിനീത കൊണ്ടു പോയി. യുവതിയുടെ മാതാപിതാക്കള്‍ തിരുവേകമ്പത്തൂർ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തായത്.
ഈ വർഷം ജനുവരിയിലാണ് ലിയോ എന്ന യുവാവുമായി വിനീതയുടെ വിവാഹം കഴിഞ്ഞത്. ജോലി ശരിയായതോടെ വിവാഹ ശേഷം യുവാവ് സിങ്കപ്പൂരിലേക്ക് പോയി.

ഭര്‍ത്താവ് പോയതിന് പിന്നാലെ വിനീത ടിക് ടോക് വീഡിയോകള്‍ ചെയ്യാന്‍ ആരംഭിച്ചു. തുടര്‍ന്നാണ് അഭിയെ പരിചയപ്പെട്ടതും ബന്ധം ദൃഡമായതും. വിനീതയുടെ വീട്ടിലേക്ക് അഭി സ്ഥിരമായി എത്തിയിരുന്നു. ഇതിനിടെ  വിദേശത്ത് നിന്ന് ലിയോ അയച്ചു നല്‍കിയ പണവും വീട്ടിലുണ്ടായിരുന്ന 20 പവനോളം സ്വർണവും ഇരുവരും ചേർന്ന് ധൂർത്തടിച്ചു.

ആര്‍ഭാട ജീവിതം നയിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ പതിവായതോടെ സംശയം തോന്നിയ ലിയോ ഈ മാസം 19-ന് നാട്ടിലെത്തി. താലിമാലയടക്കം കാണാതിരിക്കുകയും അഭിയുടെ ചിത്രം വിനീത കയ്യില്‍ പച്ച കുത്തിയിരിക്കുന്നതും കണ്ടതോടെ യുവാവ് അത് ചോദ്യം ചെയ്തു.

ഭാര്യയുമായി അസ്വാരസ്യം ശക്തമായതോടെ വിനീതയെ സ്വന്തം വീട്ടിലേക്ക് ലിയോ പറഞ്ഞു വിട്ടു. മാതാപിതാക്കള്‍ ഉപദേശിച്ചെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ച വിനീത രണ്ടുദിവസത്തിനുശേഷം മുതിർന്ന സഹോദരിയുടെ 25 പവൻ സ്വർണവുമായി കടന്നു കളയുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments