Webdunia - Bharat's app for daily news and videos

Install App

പത്തുവർഷമായി പ്രണയം; വിവാഹം കഴിക്കാമെന്ന് കാമുകി ആവശ്യപ്പെട്ടപ്പോൾ യുവാവ് ചെയ്തത്

ഒരു ദിവസം യുവതി നേരിട്ട് ഇയാളുടെ ഓഫീസിലെത്തുകയും എത്രയും പെട്ടന്ന് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

റെയ്‌നാ തോമസ്
തിങ്കള്‍, 3 ഫെബ്രുവരി 2020 (11:27 IST)
പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ കമിതാക്കളുടെ ജീവിതത്തിൽ സംഭവിച്ചത് വളരെ വിചിത്രമായ വഴിത്തിരിവ്.ഒഡീഷയിലാണ് സംഭവം.വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം ശല്യമായി തോന്നിയ യുവാവ് മുറിക്കുള്ളിൽ യുവതിയെ പൂട്ടിയിട്ടതിന് ശേഷം മൊബൈലുമായി കടന്നു കളഞ്ഞു. 
 
ഒഡീഷയിലെ അങ്കുൾ ജില്ലയിൽ നിന്നുള്ളയാളാണ് യുവാവ്. അതേ ഗ്രാമത്തിൽ തന്നെയുള്ള പെൺകുട്ടിയുമായി ഇയാൾ പത്തുവർഷത്തിലധികമായി പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹിതരാകാമെന്ന് യുവതി പറയുമ്പോഴെല്ലാം ഇയാൾ പതിവായി ഒഴിവുകഴിവുകൾ പറഞ്ഞിരുന്നതായി യുവതി വെളിപ്പെടുത്തുന്നു. 
 
ഒരു ദിവസം യുവതി നേരിട്ട് ഇയാളുടെ ഓഫീസിലെത്തുകയും എത്രയും പെട്ടന്ന് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുവതിയുടെ അഭ്യർത്ഥന കേട്ട് കോപാകുലനായ യുവാവ് ഓഫീസിനുള്ളിലെ മുറിയിൽ പെൺകുട്ടിയെ പൂട്ടിയിട്ട്, മൊബൈൽ ഫോണുമെടുത്ത് കടന്നുകളഞ്ഞു. സഹായത്തിനായി യുവതി ബഹളം വച്ചപ്പോൾ ഓഫീസിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികൾ ശബ്ദം കേട്ട് ​​ഗ്രാമവാസികളെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് യുവതിയെ മുറിക്കുള്ളിൽ നിന്നും മോചിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുവിനും മുസ്ലീമിനും വെവ്വേറെ ബജറ്റ്, വിവാദപ്രസ്താവനയുമായി മോദി വീണ്ടും

ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു; സര്‍ക്കുലറിലെ മാറ്റങ്ങള്‍ ഇവയാണ്

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

അടുത്ത ലേഖനം
Show comments