ഭാര്യയുടെ കണ്ണില്‍ മുളക്പൊടി ഇട്ടശേഷം വയറ്റില്‍ മഴു കൊണ്ട് ആഞ്ഞുവെട്ടി; അയല്‍ക്കാര്‍ ചെയ്തത് കണ്ടാല്‍ ആരുമൊന്ന് ഞെട്ടും

രക്ഷിക്കാന്‍ കേണപേക്ഷിക്കുന്ന യുവതിയോട് നാട്ടുകാര്‍ ചെയ്തത് ഇങ്ങനെ...

Webdunia
ചൊവ്വ, 4 ജൂലൈ 2017 (07:53 IST)
മനഃസാക്ഷിയില്ലാത്ത സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. വാഹനാപകടങ്ങള്‍ നടന്നാല്‍ അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാതെ അത് വീഡിയോ പിടിക്കുന്നവരുടെ ചിത്രങ്ങള്‍ ഒരുപാട് വൈറലായിട്ടുണ്ട്. എന്നാല്‍, ഹരിയാനയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ഭര്‍ത്താവിന്റെ വെട്ടേറ്റ് വീണ യുവതിയെ രക്ഷിക്കുന്നതിന് പകരം അവരുടെ ദയനീയമായ കരച്ചില്‍ വീ‍ഡിയോയില്‍ പകര്‍ത്തുകയാണ്  അയല്‍ക്കാര്‍ ചെയ്തത്.

ബാരോലി ഗ്രാമത്തിലെ യുവതിയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായ്ത. യുവതിയെ മദ്യപനായ ഭര്‍ത്താവാണ് മഴു കൊണ്ട് വെട്ടിയത്. വീട്ടില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്ന ഇയാള്‍ യുവതിയുടെ കണ്ണില്‍ മുളക്‌പൊടി ഇട്ട ശേഷമമാണ് വയറ്റില്‍ ആഞ്ഞുവെട്ടിയത്. വേട്ടേറ്റ് നിലത്ത് വീണ യുവതിയുടെ കരച്ചില്‍ കേട്ടാണ് അയല്‍‌വാസികള്‍ എത്തിയത്. എന്നാല്‍, അവര്‍ ഈ ദ്രശ്യങ്ങള്‍ എല്ലാം മൊബൈലില്‍ പകര്‍ത്തുന്നതിന്റെ തിരക്കിലായിരുന്നു.

തന്നെ രക്ഷിക്കാന്‍ കേണപേക്ഷിക്കുന്ന യുവതിയുടെ ദയനീയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിവരമറിഞ്ഞ് എത്തിയ പോലീസാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

രാഹുലിനു കുരുക്ക്; നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍

നിരാഹാരം ഏറ്റില്ല; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു, ഓഫീസില്‍ പരിശോധന

അടുത്ത ലേഖനം
Show comments