Webdunia - Bharat's app for daily news and videos

Install App

സ്ത്രീകളുടെ പള്ളിപ്രവേശനത്തെ പിന്തുണച്ച് മുസ്ലീം വ്യക്തിനിയമബോർഡ്, സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം നൽകി

അഭിറാം മനോഹർ
ബുധന്‍, 29 ജനുവരി 2020 (19:54 IST)
മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലീം വ്യക്തി‌നിയമ ബോർഡ് സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം നൽകി.പൂണെ സ്വദേശികളുടെ ഹര്‍ജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മുസ്ലീം വ്യക്തി നിയമ ബോർഡ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
 
മുസ്ലീം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്നാവാശ്യപ്പെട്ടാണ് പൂണെ സ്വദേശികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നതിന് ഇസ്ലാം മതത്തില്‍ വിലക്കില്ലെന്ന സത്യവാങ്‌മൂലമാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് മറുപടിയായി നൽകിയത്.വെള്ളിയാഴ്ച നമസ്കാരം സ്ത്രീകൾക്ക് നിഷ്‌കര്‍ച്ചിട്ടില്ലെന്നും, അക്കാര്യം തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്കാണെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.
 
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ പുതിയ സത്യവാങ്‌മൂലം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

അടുത്ത ലേഖനം
Show comments