Webdunia - Bharat's app for daily news and videos

Install App

പരസ്ത്രീബന്ധമെന്ന് സംശയം; ഭര്‍ത്താവിന്റെ ഓട്ടോയില്‍ കഞ്ചാവ് ഒളിപ്പിച്ച് ഭാര്യ, പൊലീസിനെ വിളിച്ചുപറഞ്ഞു

Webdunia
വ്യാഴം, 22 ഏപ്രില്‍ 2021 (14:48 IST)
പരസ്ത്രീ ബന്ധമുണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കഞ്ചാവ് കേസില്‍ കുടുക്കി ഭാര്യ. യുപി സ്വദേശിനിയും ഫരീദാബാദില്‍ താമസക്കാരിയുമായ യുവതിയാണ് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിനെ കഞ്ചാവ് കേസില്‍ കുടുക്കിയത്. 
 
യുവതിയുടെ ഭര്‍ത്താവ് ഓട്ടോ ഡ്രൈവറാണ്. ഫദീദാബാദ് എസ്ജിഎം നഗറിലാണ് ഇരുവരും താമസിക്കുന്നത്. ഓട്ടോയുമായി രാവിലെ വീട്ടില്‍ നിന്ന് പോയാല്‍ പിന്നെ രാത്രിയാണ് തിരിച്ചെത്തുന്നത്. ഈയിടെയായി പല ദിവസങ്ങളിലും രാത്രി വീട്ടിലെത്തിയിരുന്നില്ല. ഭര്‍ത്താവ് വീട്ടിലെത്താതെ വന്നതോടെ യുവതിക്ക് സംശയമായി. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് യുവതി ആരോപിച്ചു. ഇക്കാര്യത്തെ ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി. ഭര്‍ത്താവിനോട് പ്രതികാരം ചെയ്യണമെന്ന് യുവതി ഉറപ്പിച്ചു. ഇതേതുടര്‍ന്നാണ് ഭര്‍ത്താവിനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ പദ്ധതി തയ്യാറാക്കിയത്. 
 
ഭര്‍ത്താവിന്റെ ഓട്ടോറിക്ഷയില്‍ യുവതി കഞ്ചാവ് ഒളിപ്പിച്ചുവച്ചു. ഇതിനായി 700 ഗ്രാം കഞ്ചാവ് യുവതി വാങ്ങി. ഭര്‍ത്താവ് അറിയാതെ ഓട്ടോയില്‍ കൊണ്ടുവച്ചു. അതിനുശേഷം യുവതി തന്നെ പൊലീസിനെ വിളിച്ചു കാര്യം അറിയിച്ചു. ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്നാണ് യുവതി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞത്. 
 
വിശദമായ അന്വേഷണത്തില്‍ പൊലീസ് സത്യാവസ്ഥ മനസിലാക്കി. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിനെ പോലീസ് പിടികൂടിയെങ്കിലും വിശദമായി ചോദ്യം ചെയ്തതോടെ കാര്യങ്ങളെല്ലാം പുറത്തായി. തുടര്‍ന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് കഞ്ചാവ് നല്‍കിയ ആളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.

Read Here: അമ്മയുടെ മുഖമാണ് അമ്പിളിക്ക്, വിവാഹം കഴിഞ്ഞപ്പോള്‍ എനിക്ക് നല്ലൊരു കുടുംബത്തെ കിട്ടി: ആദിത്യന്‍
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments