Webdunia - Bharat's app for daily news and videos

Install App

'എന്താ വൃത്തി കൂടിപ്പോയോ'; എസി കോച്ചിലെ കമ്പിളി പുതപ്പ് മാസത്തില്‍ ഒരിക്കലേ കഴുകാറുള്ളൂവെന്ന് ഇന്ത്യന്‍ റെയില്‍വെ

യാത്രക്കാര്‍ക്കു നല്‍കുന്ന ലിനന്‍ (വെള്ള പുതപ്പ്) ഓരോ ഉപയോഗത്തിനു ശേഷവും കഴുകാറുണ്ട്

രേണുക വേണു
ചൊവ്വ, 22 ഒക്‌ടോബര്‍ 2024 (12:23 IST)
Train - AC Coach

കൂടുതല്‍ സുരക്ഷിതവും വൃത്തിയുള്ള ചുറ്റുപാടിലും ആകാനാണ് ചെലവ് അല്‍പ്പം കൂടിയാലും നമ്മള്‍ ട്രെയിനില്‍ എസി കോച്ച് യാത്ര തിരഞ്ഞെടുക്കുന്നത്. എന്നാല്‍ എസി കോച്ച് യാത്രയില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന കമ്പിളി പുതപ്പ് മാസത്തില്‍ ഒരിക്കല്‍ മാത്രമേ കഴുകാറുള്ളൂവെന്നാണ് ഇന്ത്യന്‍ റെയില്‍വെ പറയുന്നത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയായാണ് ഇന്ത്യന്‍ റെയില്‍വെ ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
യാത്രക്കാര്‍ക്കു നല്‍കുന്ന ലിനന്‍ (വെള്ള പുതപ്പ്) ഓരോ ഉപയോഗത്തിനു ശേഷവും കഴുകാറുണ്ട്. എന്നാല്‍ കമ്പിളി പുതപ്പ് മാസത്തില്‍ ഒരിക്കലാണ് കഴുകുന്നത്. കറയോ ദുര്‍ഗന്ധമോ ഉണ്ടെങ്കില്‍ മാത്രമേ ഒന്നില്‍ കൂടുതല്‍ തവണ കമ്പിളി പുതപ്പ് കഴുകാറുള്ളൂവെന്നും ഇന്ത്യന്‍ റെയില്‍വെയുടെ മറുപടിയില്‍ പറഞ്ഞിട്ടുണ്ട്. 
 
' കമ്പിളി പുതപ്പ് മാസത്തില്‍ രണ്ട് തവണയെങ്കിലും കഴുകേണ്ടതാണ്. എന്നാല്‍ ഇതിനാവശ്യമായ ലോജിസ്റ്റിക് ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായാല്‍ മാത്രമേ ഇത് സാധ്യമാകൂ. മാസത്തില്‍ ഒരു തവണയെങ്കിലും കമ്പിളി പുതപ്പ് കഴുകാറുണ്ട്,' ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കി. മാസത്തിലൊരിക്കല്‍ മാത്രമേ കമ്പിളി പുതപ്പുകള്‍ കഴുകാറുള്ളൂവെന്ന് വിവിധ ദീര്‍ഘദൂര ട്രെയിനുകളിലെ ഇരുപതോളം ഹൗസ് കീപ്പിങ് സ്റ്റാഫുകള്‍ തങ്ങളോടു പ്രതികരിച്ചതായും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 
 
എസി കോച്ചില്‍ നല്‍കുന്ന പുതപ്പുകള്‍, കിടക്ക വിരികള്‍, തലയിണ കവറുകള്‍ എന്നിവയ്ക്കു യാത്രക്കാരില്‍ നിന്ന് നിരക്ക് ഈടാക്കുന്നുണ്ടോ എന്ന ചോദ്യത്തിനു ഇതെല്ലാം ട്രെയിന്‍ നിരക്ക് പാക്കേജിന്റെ ഭാഗമാണെന്നാണ് റെയില്‍വെ നല്‍കിയിരിക്കുന്ന മറുപടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Pope Francis Died: ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ഉത്തരപേപ്പറിൽ 500 രൂപയും അപേക്ഷയും!

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

അടുത്ത ലേഖനം
Show comments