Webdunia - Bharat's app for daily news and videos

Install App

ഇന്ന് ലോക പുസ്തക ദിനം: ഈവര്‍ഷത്തെ സന്ദേശം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 23 ഏപ്രില്‍ 2024 (14:23 IST)
യുനസ്‌കോയുടെ തീരുമാനപ്രകാരം എല്ലാ വര്‍ഷവും ഏപ്രില്‍ 23ന് ലോക പുസ്തകദിനവും പകര്‍പ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയര്‍, മിഗ്വെല്‍ ഡി. സെര്‍വാന്റെസ്, ഗാര്‍സിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രില്‍ 23. ഈ മഹാന്മാരോടുള്ള ആദരസൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാന്‍ 1995ല്‍ പാരീസില്‍ ചേര്‍ന്ന യുനെസ്‌കോ പൊതു സമ്മേളനത്തില്‍ തീരുമാനിച്ചത്. ഷേക്സ്പിയറുടെ ജന്മദിനവും ചരമദിനവും ഏപ്രില്‍ 23നാണ്.
 
വായന, പ്രസിദ്ധീകരണം, പകര്‍പ്പവകാശം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും പുസ്തക ദിനം ആചരിക്കുന്നു. പുസ്തക വ്യവസായത്തിലെ മൂന്ന് പ്രധാന മേഖലകളെ പ്രതിനിധീകരിക്കുന്ന യുനെസ്‌കോയും അന്താരാഷ്ട്ര സംഘടനകളും - പ്രസാധകര്‍, പുസ്തക വില്‍പ്പനക്കാര്‍, ലൈബ്രറികള്‍ എന്നിവ ഒരു വര്‍ഷത്തേക്ക് ലോക പുസ്തക മൂലധനം തിരഞ്ഞെടുക്കുന്നു. സ്പെയിനിലെ എഴുത്തുകാരനായിരുന്ന മിഗ്വെല്‍ ദെ സെര്‍വന്റസിന്റെ ചരമദിനമായതിനാല്‍ 1923 ഏപ്രില്‍ 23ന് സ്പെയിനില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ ഈ ദിനം പുസ്തകദിനമായി ആചരിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഈ ദിനം പുസ്തകദിനമായി ആചരിച്ചു തുടങ്ങിയത്.
 
2000മുതല്‍ ലോകപുസ്തക തലസ്ഥാനമായി വിവിധ നഗരങ്ങളെ തെരഞ്ഞെടുത്തു തുടങ്ങി. 2003ല്‍ ഡല്‍ഹിയായിരുന്നു ലോകപുസ്തക തലസ്ഥാനം. ഈവര്‍ഷത്തെ പുസ്തക ദിനത്തിന്റെ ആശയം നിങ്ങളുടെ വഴി വായിക്കുക എന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

എമര്‍ജന്‍സി വാര്‍ഡിലെ ഡോക്ടര്‍ ഡെസ്‌കിന് മുകളില്‍ കാല്‍ കയറ്റിവച്ച് ഉറങ്ങി; സമീപത്തു കിടന്ന രോഗി ചികിത്സ കിട്ടാതെ മരിച്ചു

കര്‍ണാടകയിലെ കോലാര്‍ സ്വദേശിനിയായ യുവതിക്ക് ലോകത്ത് ആര്‍ക്കുമില്ലാത്ത രക്ത ഗ്രൂപ്പ്!

ജപ്പാനിലും റഷ്യയിലും ശക്തമായ സുനാമി; അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കോണ്‍സുലേറ്റ്

ഇന്‍ഫോപാര്‍ക്കിലെ വനിതാ ശുചിമുറിയില്‍ ഒളിക്യാമറ; കേസെടുത്ത് പോലീസ്

August - Bank Holidays: ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍

അടുത്ത ലേഖനം
Show comments