Webdunia - Bharat's app for daily news and videos

Install App

പ്രണയദിനത്തിൽ കാമുകിക്ക് നൽകിയ സമ്മാനം കിടിലൻ; വിവരമറിഞ്ഞ് പൊലീസ് എത്തി, കാമുകനെ പിടിച്ച് അകത്തിട്ടു

വ്യത്യസ്തനായ കാമുകൻ; പൊലീസ് പിടിച്ച് അകത്തിട്ടപ്പോൾ പ്രണയദിനം കരിദിനമായി

Webdunia
ബുധന്‍, 15 ഫെബ്രുവരി 2017 (12:55 IST)
പ്രണയത്തിനായി എന്തും ചെയ്യുന്ന യുവത്വമാണിന്നത്തേത്. കണ്ണും കാതുമില്ലാതെയുള്ള പ്രേമം അതാണിപ്പോഴത്തെ ഫാഷൻ. പ്രണയദിനത്തിൽ കാമുകിയെ സർപ്രൈസ് ആക്കിയ കാമുകൻ ഇപ്പോൾ ജയിലിൽ. മുംബൈയിലാണ് സംഭവം. അമര്‍ ഉജാല എന്ന ഹിന്ദി വാര്‍ത്താ വെബ്‌സൈറ്റ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
 
പുതിയ രണ്ടായിരം രൂപാ നോട്ടുകള്‍ കൊണ്ട് ഉഗ്രന്‍ പ്രണയപോഹാരം നല്‍കിയാണ് കാമുകൻ കാമുകിയെ ഞെട്ടിച്ചിരിക്കുന്നത്. പക്ഷേ, പരിപാടി കാമുകന് തന്നെ വിനയായിരിക്കുകയാണ്. രണ്ടായിരം രൂപാ നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച കാര്‍ സമ്മാനിച്ച് വ്യത്യസ്തനാകനായിരുന്നു യുവാവിന്റെ ശ്രമം.
 
നോട്ടുകള്‍ പതിച്ച് ഭംഗിയില്‍ അലങ്കരിച്ച കാര്‍ നിരത്തില്‍ കണ്ടവരെല്ലാം ഞെട്ടി. ആ ഞെട്ടല്‍ ആളുകള്‍ വഴി പടര്‍ന്ന് മുംബൈ പൊലീസിന്റെ കാതിലുമെത്തി. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കയ്യോടെ പൊക്കി ലോക്കപ്പിലാക്കി. കാര്‍ അലങ്കരിക്കാന്‍ എത്ര 2000 നോട്ടുകള്‍ ഉപയോഗിച്ച് എന്നത് വ്യക്തമല്ല. യുവാവിന് ഇത്രയധികം പുതിയ നോട്ടുകള്‍ എവിടെ നിന്നും ലഭിച്ചെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Sachet App: ദുരന്തമുന്നറിയിപ്പുകള്‍ നല്‍കാന്‍ സചേത് ആപ്പ്; പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

India vs Pakistan: 'അവര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, പ്രതികാരം തുടരുന്നു'; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

അടുത്ത ലേഖനം
Show comments