Webdunia - Bharat's app for daily news and videos

Install App

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട്: സോണിയാ ഗാന്ധി മറുപടി പറയേണ്ടത് അതിവൈകാരികതയിലൂടെയല്ലെന്ന് ബൃന്ദ കാരാട്ട്

രാഷ്ട്രീയപരമായി ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ക്ക് രാഷ്ട്രീയമായി തന്നെ ഉത്തരം നല്‍കണമെന്നും ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് അതിവൈകാരികതയിലൂടെ അല്ലെന്നും സോണിയ ഗാന്ധിക്ക് സി പി എം പിബി അംഗം ബൃന്ദ കാരാട്ടിന്റെ മുന്നറിയിപ്പ്. അതിവൈകാരികത ഒന്നിനും

Webdunia
ചൊവ്വ, 10 മെയ് 2016 (15:56 IST)
രാഷ്ട്രീയപരമായി ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ക്ക് രാഷ്ട്രീയമായി തന്നെ ഉത്തരം നല്‍കണമെന്നും  ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് അതിവൈകാരികതയിലൂടെ അല്ലെന്നും സോണിയ ഗാന്ധിക്ക് സി പി എം പിബി അംഗം ബൃന്ദ കാരാട്ടിന്റെ മുന്നറിയിപ്പ്. അതിവൈകാരികത ഒന്നിനും ഉള്ള മറപടിയല്ലെന്നും അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സോണിയ ഗാന്ധി വ്യക്തമായ മറുപടി നല്‍കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
 
കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇന്ത്യയില്‍ ജനിച്ചില്ലെന്ന കാരണത്താല്‍ ആര്‍എസ്എസും ബിജെപിയും തന്നെ വേട്ടയാടുകയാണെന്ന് സോണിയാ ഗാന്ധി പറഞ്ഞിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.
 
രാജ്യത്തിനാകെ കളങ്കം ഉണ്ടാക്കുന്ന ഒന്നാണ് പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം. കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വീഴ്ചയാണെന്നും ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. കുറ്റകരമായ അനാസ്ഥയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കേസില്‍  അനാസ്ഥ കാണിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും ബൃന്ദാ കാരാട്ട് ചോദിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments