Webdunia - Bharat's app for daily news and videos

Install App

അനിതയുടെ മരണത്തിനുത്തരവാദി ബിജെപി? പ്രതിഷേധം ശക്തമാകുന്നു

അനിതയുടെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാകാതെ ബന്ധുക്കള്‍

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (10:25 IST)
മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനം‌നൊന്ത് ചെന്നൈയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്. പ്ലസ് ടുവില്‍ 1200ല്‍ 1176 മാര്‍ക്കോടെയാണ് അനിത വിജയിച്ചത്.  
 
അനിതയുറ്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. സംഭവം വിവാദമായതോടെ അനിതയുടെ കുടുംബത്തിന് 7 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. അനിതയുടെ മരണത്തില്‍ പ്രതിഷേധിച്ച് ജന്മനാടായ അരിയല്ലൂരില്‍ ഇന്ന് ഹര്‍ത്താലിന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, അനിതയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബിജെപി ആണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.  
 
പ്ലസ് ടു ബോര്‍ഡ് പരീക്ഷയില്‍ 1176 മാര്‍ക്ക് ലഭിച്ചിരുന്നെങ്കിലും നീറ്റ് പരീക്ഷയില്‍ അനിതയ്ക്ക് 700ല്‍ 86 മാര്‍ക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. സ്‌കൂളില്‍ തന്നെ ഏറ്റവും അധികം മാര്‍ക്ക് ലഭിച്ചിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത്തില്‍ മനം നൊന്താണ് അനിത ആത്മഹത്യ ചെയ്തത്.
 
നീറ്റ് പരിഷ്‌കാരത്തില്‍ നിന്നും തമിഴ്നാടിനെ ഒഴിവാക്കാന്‍ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നുവെങ്കിലും നീറ്റ് യോഗ്യത അടിസ്ഥാനമാക്കി മെഡിക്കല്‍ പ്രവേശനം നടത്തണമെന്ന് ഓഗസ്ത് 22നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സെപ്തംബര്‍ നാലിനകം പ്രവേശനം പൂര്‍ത്തീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയുണ്ടായ സംഭവം: കടിയേല്‍ക്കുന്നത് ഞരമ്പിലാണെങ്കില്‍ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാകുമെന്നത് സംശയമാണെന്ന് എസ്എടി സൂപ്രണ്ട്

'ഉദ്ഘാടനത്തിന് താന്‍ നേരത്തെ എത്തിയതില്‍ മരുമകന് സങ്കടം, ഇനിയും ധാരാളം സങ്കടപ്പെടേണ്ടി വരും': രാജീവ് ചന്ദ്രശേഖര്‍

വീണ്ടും തിരിച്ചടി: പാക്കിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ

ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം

സംസ്ഥാനത്ത് വാക്‌സിൻ എടുത്തിട്ടും വീണ്ടും പേവിഷബാധ; ഏഴ് വയസുകാരി ചികിത്സയിൽ

അടുത്ത ലേഖനം
Show comments