Webdunia - Bharat's app for daily news and videos

Install App

അമ്മയെ കുത്തിക്കൊലപ്പെടുത്തി, ആ ചോര കൊണ്ട് ഭിത്തിയിൽ സ്മൈലി വരച്ചു; ഒരു മകൻ ചെയ്തത് ഇങ്ങനെ

അമ്മയെ കൊലപ്പെടുത്തിയ ശേഷം അതേ ചോര കൊണ്ട് ആ മകൻ ഇങ്ങനെ എഴുതി - 'മടുത്തു, എന്നെ കണ്ടെത്തി തൂക്കിക്കൊല്ലൂ'

Webdunia
വ്യാഴം, 25 മെയ് 2017 (08:54 IST)
ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച കൊലക്കേസ് ആണ് ഷീന ബോറ. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലചെയ്യപ്പെട്ടത്. ഈ കൊലപാതകത്തിന് പിന്നിൽ അവരുടെ മകൻ തന്നെയാണെന്നാണ് പോലീസ് നിഗമനം. 21 വയസുള്ള ഇവരുടെ മകന്‍ സിദ്ധാന്ത് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
 
കൊലപാതകം ചെയ്തത് മകൻ തന്നെയാണെന്ന് വ്യക്തമാകുന്ന താരതത്തിലുള്ള സൂചനകൾ പൊലീസിന് ലഭിച്ചു കഴിഞ്ഞു. മകനെയും കാണാതാവുകയായിരുന്നു. കാണാതായ മകനെ കുറിച്ച് അന്വേഷണം നടക്കുന്നതിന് ഇടയിലാണ് മൃതദേഹത്തിന് സമീപം ചുവരില്‍ ചോര കൊണ്ട് എഴുതിയ വാക്കുകളും സ്‌മൈലിയും പൊലീസ് കണ്ടെത്തിയത്. ഇവരെ കൊണ്ട് മടുത്തെന്നും നിങ്ങളെന്നെ കണ്ടെത്തി തൂക്കിക്കൊല്ലൂ എന്നുമാണ് ചുവരില്‍ സ്‌മൈലിക്കൊപ്പം എഴുതി ചേര്‍ത്തിരിക്കുന്നത്. ഇത് ചെയ്തത് മകനാകാമെന്ന നിഗമനത്തിലാണ് പോലീസ്. 
 
മുംബൈ പൊലീസ് ഇന്‍സ്‌പെക്ടര്‍ ധ്യാനേശ്വര്‍ ഗനോറിന്റെ ഭാര്യ ദീപാലി ഗാനോറിന്റെ മൃതദേഹമാണ് മുംബൈയിലെ സാന്റാ ക്രൂസ് ഹോമിലെ ഫ്‌ലാറ്റില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ വൈകി എത്തുന്നതിന് അമ്മ സിദ്ധാന്തിനെ വഴക്കുപറയാറുണ്ടായിരുന്നു. പോക്കറ്റ് മണി നല്‍കാത്തതിനും മകന് അമ്മയോട് ദേഷ്യമുണ്ടായിരുന്നു. പക മൂലം ചൊവ്വാഴ്ച്ച രാത്രി കത്തികൊണ്ട് കഴുത്തിന് കുത്തി കൊല്ലുകയായിരുന്നിരിക്കണം എന്നാണ് പോലീസ് കരുതുന്നത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments