Webdunia - Bharat's app for daily news and videos

Install App

അയാള്‍ എന്റെ ഭര്‍ത്താവാണ്, അയാളുടെ കുഞ്ഞാണ് എന്റെ വയറ്റില്‍ വളരുന്നത്; വിവാഹ വേദിയില്‍ യുവതിയുടെ നാടകീയ രംഗങ്ങള്‍

തോക്കുമായി യുവതി വിവാഹ വേദിയില്‍, ഭര്‍ത്താവിനെ തിരിച്ച് കിട്ടാന്‍ യുവതി എഴുതിയ തിരക്കഥ സിനിമയെ വെല്ലുന്നത്

Webdunia
വെള്ളി, 12 മെയ് 2017 (09:28 IST)
സിനിമകളില്‍ മാത്രം കണ്ട് പരിചിതമായ നാടകീയ മുഹൂര്‍ത്തങ്ങളാണ് കല്യാണ വേദിയില്‍ യുവതി കാണിച്ചത്. രണ്ടാം വിവാഹം കഴിക്കുന്ന തന്റെ ഭര്‍ത്താവിനെ തിരിച്ച് കിട്ടാന്‍ കല്യാണ വേദിയില്‍ യുവതി തോക്കുമായി എത്തുകയായിരുന്നു. വരന് നേരെ തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി. തുടര്‍ന്ന് കല്യാണം മുടങ്ങുകയും തന്റെ ഭര്‍ത്താവിനെ തിരികെ ലഭിക്കുകയും ചെയ്തു. 
 
വരനും വധുവും വേദിയില്‍ നില്‍ക്കവെ താന്‍ വരന്റെ ലൗവര്‍ ആണെന്നും ക്ഷേത്രത്തില്‍ വെച്ച് രഹസ്യമായി കല്യാണം കഴിച്ചതാണെന്നും യുവതി വേദിയില്‍ കയറി നിന്ന് പ്രഖ്യാപിക്കുകയായിരുന്നു. ബുധനാഴ്ചയാണ് സിനിമയെ വെല്ലും ഈ തിരക്കഥ അരങ്ങേറിയത്. ദേവേന്ദ്ര അവാസ്തി എന്ന വരനെയാണ് യുവതി തോക്ക് ചൂണ്ടി തന്റെ ഭര്‍ത്താവായ വരനെക്കൊണ്ട് വേറൊരു പെണ്ണിനെയും കല്യാണം കഴിക്കില്ലെന്ന് വേദിയില്‍ പറയിപ്പിച്ചു. 
 
പിന്നാലെ വധു കല്യാണത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഭീക്ഷണിക്കൊപ്പം താന്‍ ഗര്‍ഭിണി ആണെന്നും വരന്റെ കുഞ്ഞ് തന്റെ വയറ്റില്‍ വളരുന്നുണ്ടെന്നും യുവതി പ്രഖ്യാപിച്ചു. തുടര്‍ന്ന് വധുവിന്റെയും വരന്റെയും കൂട്ടര്‍ വാക്ക് തര്‍ക്കമാകുകയും വധുവിന്റെ വീട്ടുകാര്‍ നല്‍കിയ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തിരിച്ചു വാങ്ങി. പ്രദേശവാസികളുടെ അഭ്യര്‍ത്ഥന പ്രകാരം കേസെടുക്കാതെ വിടുകയായിരുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments