ആരും ചെയ്യാന്‍ മടിക്കുന്ന കാര്യം! - കനിഹ ചെയ്തു, ഇതാണ് ധൈര്യം!

ചോരയില്‍ കുളിച്ചു കിടക്കുന്നവരുടെ ചിത്രങ്ങള്‍ പകര്‍ത്തി ‘ഞാനൊന്നും കണ്ടില്ലേ’ എന്ന ഭാവത്തില്‍ പോകുന്നവര്‍ കനിഹയെ കണ്ട് പഠിക്കണം!

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (11:01 IST)
റോഡ് അപകടങ്ങള്‍ ദിനം‌പ്രതി വര്‍ധിച്ച് വരികയാണ്. അപകടത്തിപ്പെട്ട് കിടക്കുന്നവരെ രക്ഷിക്കാന്‍ ആരും ശ്രമിക്കാറില്ല. അവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സ്ഥലം കാലിയാക്കാനാണ് പലരും ശ്രമിക്കുക. എന്നാല്‍, ഇങ്ങനെയുള്ളവര്‍ക്കിടയില്‍ വ്യത്യസ്തയായിരിക്കുകയാണ് നടി കനിഹ. 

റോഡ് അപകടത്തില്‍ പരുക്കേറ്റ വൃദ്ധനെ ആരുപത്രിയില്‍ എത്തിച്ച് മാതൃകയായിരിക്കുകയാണ് കനിഹ. മകനെ സ്കൂളില്‍ വിട്ട് വരുന്ന വഴിക്കാണ് അപകടം കനിഹ കാണുന്നത്. ചിലര്‍ നോക്കിയിട്ട് മൈന്‍ഡ് ചെയ്യാതെ പോകുന്നു. മറ്റു ചിലര്‍ കണ്ടില്ലെന്ന ഭാവത്തില്‍. കൂടുതല്‍ ഒന്നും ആലോചിക്കാതെ വൃദ്ധനെ തന്റെ കാറില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ് നടി.
 
അതോടൊപ്പം, പൊലീസിനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും വിവരമറിയിക്കാനും കനിഹ മറന്നില്ല. അപകടം സംഭവിച്ചയാളുടെ ചോര കാറിനുള്ളില്‍ ഒഴുകിയിരുന്നു. ഇത് ഫോട്ടോയെടുത്ത് കനിഹ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 
 
നമ്മള്‍ കാരണം ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ അതിലും വലിയ സന്തോഷമില്ലെന്ന് കനിഹ പറയുന്നു. ഈ പോസ്റ്റ് കണ്ട് ഒരാള്‍ക്കെങ്കിലും അതൊരു പ്രചോദനമാകട്ടെ എന്നുകരുതിയാണ് ഇതിടുന്നതെന്നും കനിഹ പറയുന്നുണ്ട്.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

Actress assault case : നടിയെ ആക്രമിച്ച കേസിൽ 6 പ്രതികൾക്കും 20 വർഷം കഠിന തടവ്, അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം

വീട്ടില്‍ അമ്മ മാത്രം, ശിക്ഷയില്‍ ഇളവ് വേണമെന്ന് പള്‍സര്‍ സുനി; ചില പ്രതികള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു

'ക്രൂരമായ ബലാത്സംഗം നടന്നിട്ടില്ല'; പള്‍സര്‍ സുനിക്കായി അഭിഭാഷകന്‍

വിധി വായിക്കാതെ അഭിപ്രായം വേണ്ട, എല്ലാത്തിനും ഉത്തരമുണ്ടെന്ന് കോടതി, വാദം കഴിഞ്ഞു, വിധി മൂന്നരയ്ക്ക്

Rahul Mamkoottathil : പറയാനുള്ളതെല്ലാം കോടതിയിൽ പറയും, ഇനി അങ്ങോട്ട് പാലക്കാട് തന്നെ : രാഹുൽ മാങ്കൂട്ടത്തിൽ

അടുത്ത ലേഖനം
Show comments