ഇങ്ങനെയും ബന്ധുക്കളോ ? ഭ​ർ​ത്താ​വ് മ​രി​ച്ച യു​വ​തിയോട് അവര്‍ ചെയ്തത്...

ഭ​ർ​ത്താ​വ് മ​രി​ച്ച യു​വ​തി​യെ ഭ​ർ​തൃ​ബ​ന്ധു​ക്ക​ൾ വേ​ശ്യാ​ല​യ​ത്തി​ൽ വി​റ്റു

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (10:11 IST)
ഭ​ർ​ത്താ​വ് മ​രി​ച്ചതിനെ തുടര്‍ന്ന് യു​വ​തി​യെ ഭ​ർ​തൃ​വീട്ടുകാര്‍ വേ​ശ്യാ​ല​യ​ത്തി​ൽ വി​റ്റു. ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​കൂടിയായ യുവതിയെയാണ് ബ​ന്ധു​ക്ക​ൾ 1.8 ല​ക്ഷം രൂ​പ​യ്ക്കു വേ​ശ്യാ​ല​യ ന​ട​ത്തി​പ്പു​കാ​ര​നു വി​റ്റ​ത്. ഗു​ജ​റാ​ത്തിലെ അ​ദി​ലാ​ബാ​ദി​ലുള്ള കി​സ്താ​പൂ​രി​ലാ​ണ് ദയനീയമായ ഈ സം​ഭ​വം നടന്നത്. 
 
മൂ​ന്നു വ​ർ​ഷം മുമ്പായിരുന്നു യു​വ​തി​യു​ടെ വി​വാ​ഹം. ഈ ​വ​ർ​ഷം ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. അ​തി​നു​ശേ​ഷം സ​മീ​പ​ത്തുള്ള ഒരു സ​ർ​ക്കാ​ർ സ്കൂ​ളി​ൽ അ​റ്റ​ൻ​ഡ​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു യുവതി. ഭ​ർ​ത്താ​വി​ന്‍റെ മ​രിച്ചതോടേ ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ തു​ട​ങ്ങി. ഒ​രാ​ഴ്ച​മു​മ്പാണ് ഇ​യാ​ൾ യു​വ​തി​യെ സ​മീ​പ​ത്തുള്ള വേ​ശ്യാ​ല​യ​ത്തി​ൽ വി​ൽ​ക്കാ​ൻ ഇ​ട​പാ​ട് ഉ​റ​പ്പി​ച്ചത്. 
 
യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ ഇ​വ​രെ​കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മ്പോ​ൾ ഭ​ർ​തൃ​വീ​ട്ടു​കാ​ർ വ്യ​ക്ത​മാ​യ ഒരു മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് യു​വ​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ളാണ് യു​വ​തി​യെ മ​റ്റാ​ർ​ക്കോ വി​റ്റ​താ​യി അ​റി​യാ​ൻ സാധിച്ചത്. ഇ​തേ​തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. സംഭവത്തില്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments