എസ്‌ബി‌ഐയില്‍ ഓരോ മാസവും 10 എടിഎം ഇടപാടുകള്‍ സൗജന്യം

Webdunia
വ്യാഴം, 11 മെയ് 2017 (19:53 IST)
എസ് ബി ഐയിലെ സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഓരോ മാസവും 10 എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കും. എസ്ബിഐ ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. സൗജന്യ എടിഎം ഇടപാടുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ പരിഗണിച്ചാണ് എസ് ബി ഐ പുതിയ അറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
 
ഇങ്ങനെയാണ് പുതിയ അറിയിപ്പിലെ വിവരം - ഓരോ മാസവും 10 എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കും. എന്നാല്‍ മെട്രോ നഗരങ്ങളില്‍ ഇത് എട്ട് ഇടപാടുകളായി ചുരുക്കിയിട്ടുണ്ട്. സൌജന്യമായുള്ള പത്ത് ഇടപാടുകളില്‍ അഞ്ച് എണ്ണം എസ്ബിഐയുടെ എടിഎമ്മുകളിലും അഞ്ചെണ്ണം മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലും നടത്താം. 10 ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്നും എസ് ബി ഐ അറിയിച്ചു. 
 
മുഷിഞ്ഞ നോട്ടുകള്‍ മാറിയെടുക്കുന്ന കാര്യത്തില്‍ എസ് ബി ഐ വ്യവസ്ഥകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇരുപത് മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ അയ്യായിരം രൂപവരെ മാത്രമേ ഇനി സൗജന്യമായി മാറാന്‍ കഴിയുകയുള്ളൂ. ഇതിനു മുകളില്‍ നോട്ടുകള്‍ മാറുകയാണെങ്കില്‍ ഒരു നോട്ടിന് രണ്ടുരൂപ വച്ച് അല്ലെങ്കില്‍ ആയിരം രൂപയ്ക്ക് അഞ്ചുരൂപ വച്ച് ഈടാക്കും.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ തിങ്കളാഴ്ചയും ഹാജരാകണം, ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം

സാമൂഹികമാധ്യമങ്ങളില്‍ നിന്ന് 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ വിലക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഓസ്‌ട്രേലിയ

Rahul Mamkoottathil: രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്, മുൻകൂർ ജാമ്യഹർജിയിൽ വിധി ഇന്ന്

സവര്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ശശി തരൂര്‍ എത്തില്ല

Chithrapriya Murder: വഴക്കുണ്ടായപ്പോള്‍ കല്ല് ഉപയോഗിച്ചു തലയ്ക്കടിച്ചു, കൊലപാതകം മദ്യലഹരിയില്‍; കുറ്റം സമ്മതിച്ച് അലന്‍

അടുത്ത ലേഖനം
Show comments