Select Your Language

Notifications

webdunia
webdunia
webdunia
webdunia

എൻഐഎ സംഘത്തെ പാക്കിസ്ഥാനിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെങ്കിൽ അത് ഇന്ത്യയോട് കാട്ടുന്ന വിശ്വാസ വഞ്ചനയെന്ന് രാജ്നാഥ്‍ സിങ്

പഠാൻകോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന ദേശീയ അന്വേഷണ സംഘത്തെ (എൻഐഎ) പാക്കിസ്ഥാനിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെങ്കിൽ അത് ഇന്ത്യയോട് കാട്ടുന്ന വിശ്വാസ വഞ്ചനയാണെന്ന് ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിങ്.

എൻഐഎ സംഘത്തെ പാക്കിസ്ഥാനിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെങ്കിൽ അത് ഇന്ത്യയോട് കാട്ടുന്ന വിശ്വാസ വഞ്ചനയെന്ന് രാജ്നാഥ്‍ സിങ്
പഠാൻകോട്ട് , ഞായര്‍, 5 ജൂണ്‍ 2016 (13:10 IST)
പഠാൻകോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന ദേശീയ അന്വേഷണ സംഘത്തെ (എൻഐഎ) പാക്കിസ്ഥാനിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെങ്കിൽ അത് ഇന്ത്യയോട് കാട്ടുന്ന വിശ്വാസ വഞ്ചനയാണെന്ന് ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിങ്. അന്വേഷണം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഇരുരാജ്യങ്ങളും പരസ്പര ധാരണയിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പാക്ക് പ്രത്യേക അന്വേഷണ സംഘത്തിന് ഇന്ത്യയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘത്തിന് പാക്കിസ്ഥാൻ പ്രവേശിക്കാൻ അനുമതി നൽകാമെന്നു സമ്മതിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ പാക്കിസ്ഥാൻ ഇതുവരെ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
 
അന്വേഷണ സംഘത്തിന് പാക്കിസ്ഥാനിൽ പ്രവേശന അനുമതി നൽകി ഭീകരവാദത്തിനെതിരായ സന്ദേശം പാക്കിസ്ഥാൻ നല്‍‌കണം. വ്യോമസേനാത്താവളം ആക്രമിച്ചവർ പാക്കിസ്ഥാനിൽനിന്നും എത്തിയവരാണെന്ന് വ്യക്തമായിക്കഴിഞ്ഞു. പ്രശ്നത്തെ വളരെ ഗൗരവമായാണ് ഇന്ത്യ കാണുന്നതെന്നും രാജ്നാഥ്‍ സിങ് പറഞ്ഞു.
 
ജമ്മു കശ്മീരിന്റെ പേരില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ പ്രശ്നങ്ങളില്ല. ഇരുരാജ്യങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് പാക്ക് അധീന കശ്മീരിനെ ചൊല്ലിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വായ്പ നൽകില്ല, വയൽ നികത്താൻ അനുവദിക്കില്ല, ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി പുനഃപരിശോധിക്കും