Webdunia - Bharat's app for daily news and videos

Install App

ഒരാള്‍ തലയ്ക്കടിയേറ്റ് മരിച്ചു; ഒരാള്‍ ഹൃദായാഘാതം മൂലം മരിച്ചു; രണ്ട് സഹോദരിമാരുടെ മൃതദേഹങ്ങള്‍ ഉള്ളില്‍ നിന്ന് പൂട്ടിയ ഫ്ലാറ്റില്‍

മുംബൈയിലെ സ്വകാര്യ ഫ്ലാറ്റില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെ‌മ്പൂരിലെ ത്രിശൂല്‍ അപ്പാര്‍ട്ട്മെന്റിലെ ആറാമത്തെ നിലയിലുള്ള മുറിയിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.

Webdunia
വെള്ളി, 3 ജൂണ്‍ 2016 (13:18 IST)
മുംബൈയിലെ സ്വകാര്യ ഫ്ലാറ്റില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെ‌മ്പൂരിലെ ത്രിശൂല്‍ അപ്പാര്‍ട്ട്മെന്റിലെ ആറാമത്തെ നിലയിലുള്ള മുറിയിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. എഴുപതുകാരികളായ ബസന്തി ജെത്‌വാനി, മോഹിനി എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 
 
അകത്തുനിന്ന് പൂട്ടിയതിനാല്‍ വാതില്‍ പൊളിച്ചാണ് പൊലീസ് അകത്ത് കടന്നത്. ദിവസങ്ങളോളം ഇവരെ പുറത്തേക്ക് കണ്ടിരുന്നില്ലെന്നും മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് പൊലീസിനെ അറിയിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു. 
 
സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നതിങ്ങനെ- ‘ഇരുവരേയും വാതിലിന് സമീപം അടുത്തായാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരിമാരില്‍ ഒരാളുടെ മരണം വാതിലില്‍ തലയിടിച്ചാവണം സംഭവിച്ചത്. ഇതുകണ്ട് സഹായിക്കാനെത്തിയ രണ്ടാമത്തെയാള്‍ ഹൃദയാഘാതം മൂലം മരിച്ചതുമാകാനാണ് സാധ്യത. കൊലപാത ശ്രമം നടന്നതിനുള്ള യാതൊരു തെളിവുകളും മുറിയില്‍ നിന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അപകടമരണമാണെന്ന നിഗമനത്തിലാണ്.’ -അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഷാജി ഉമാപ് പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

ശശി തരൂര്‍ വീണ്ടും വിദേശപര്യടനത്തില്‍; യാത്ര പാര്‍ട്ടിയെ അറിയിക്കാതെ

അടുത്ത ലേഖനം
Show comments