Webdunia - Bharat's app for daily news and videos

Install App

കാമുകന്‍ മറ്റൊരാളെ വിവാഹം കഴിക്കുന്നു; വഞ്ചിതയായ യുവതി ചെയ്ത പ്രതികാരം ഇത് !

തന്നെ ചതിച്ച് കാമുകന്റെ കല്യാണം മുടക്കാന്‍ യുവതി കാണിച്ച് വിദ്യ ഇത് !

Webdunia
വെള്ളി, 19 മെയ് 2017 (12:14 IST)
പ്രണയിച്ച ശേഷം വേറെ വിവാഹം കഴിക്കാനൊരുങ്ങിയ വരനെ കാമുകി കല്യാണവീട്ടില്‍ നിന്നും തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയ സംഭവം നടന്നിട്ട് അധികമായില്ല. അതിന് പിന്നാലെ ഇതാ മറ്റൊരു സംഭവം കൂടി.
 
വഞ്ചിക്കപ്പെട്ട യുവതി മറ്റൊരാളെ വിവാഹം കഴിക്കാനൊരുങ്ങിയ വരന്റെ പന്തല്‍ കത്തിച്ചു കളയുകയായിരുന്നു. 
വിവാഹത്തെ തുടര്‍ന്ന് ഒരു സമ്മാനം നല്‍കാമെന്ന് പറഞ്ഞ് ഞായറാഴ്ച തന്റെ ടൂ വീലര്‍ കത്തിച്ചതിന് 36 കാരിയായ കാമുകിക്കെതിരേ 33 കാരനായ കാമുകന്‍  കേസ് കൊടുത്തിരുന്നു. 
 
ബുധനാഴ്ച വിവാഹദിവസത്തിന്റെ തലേന്ന് വിവാഹപന്തല്‍ ആരോ കത്തിച്ചെന്ന പരാതിയുമായി കാമുകന്‍ വീണ്ടും പൊലീസിന് മുന്നില്‍ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പൊലീസ് കാമുകിയെ ദത്താനഗറില്‍ നിന്നും അറസ്റ്റ് ചെയ്യുകയും രണ്ടു കുറ്റവും ഇവര്‍ സമ്മതിക്കുകയും ചെയ്തു. തന്നെ കല്യാണം കഴിക്കാന്നു പറഞ്ഞു പറ്റിച്ചതിന് പ്രതികാരമായിട്ടാണ് ഇങ്ങനെ ചെയ്തതെന്ന് യുവതി പറഞ്ഞു. 
 
മറ്റൊരാളെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്ന യുവാവ് നേരത്തേ യുവതിയെ സ്വന്തം കല്യാണത്തിന് ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുവതി വധുവിന്റെ വീട്ടിലെത്തി താനും യുവാവുമായുള്ള പ്രണയബന്ധത്തെക്കുറിച്ച് വധുവിനെയും കുടുംബത്തെയും ധരിപ്പിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് കല്യാണം മുടക്കാന്‍ താന്‍ ശ്രമിച്ചതെന്നും യുവതി പറഞ്ഞു.

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ

അടുത്ത ലേഖനം
Show comments