കാവേരി പ്രശ്നം: ചെന്നൈയും ബംഗളൂരുവും കത്തുന്നു

‘കാവേരി’യില്‍ തമിഴ്നാടും കര്‍ണാടകവും കത്തുന്നു

Webdunia
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (15:36 IST)
കാവേരി നദീജല പ്രശ്നത്തില്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും പരക്കെ അക്രമം. ചെന്നൈയില്‍ കന്നഡ സ്വദേശികളുടെ ഹോട്ടലിനെതിരെ ആക്രമണമുണ്ടായി. ബംഗളൂരുവില്‍ തമിഴ് വിദ്യാര്‍ഥി മര്‍ദ്ദനത്തിനിരയായി. 
 
ബംഗളൂരുവില്‍ തമിഴ് വിദ്യാര്‍ഥി മര്‍ദ്ദനത്തിനിരയായതില്‍ തമിഴ്നാട്ടിലാകെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നുണ്ട്. കന്നഡ ഹോട്ടലുകള്‍ വ്യാപകമായി ആക്രമിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
തിങ്കളാഴ്ച അതിരാവിലെ 15ഓളം വരുന്ന അക്രമി സംഘം ചെന്നൈ ഡോ. രാധാകൃഷ്ണന്‍ ശാലയിലെ ന്യൂ വുഡ്‌ലാന്‍ഡ്സ് ഹോട്ടലിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഹോട്ടല്‍ ഭാഗികമായി തകര്‍ന്നു.
 
കര്‍ണാടകയില്‍ തമിഴര്‍ മര്‍ദ്ദനത്തിനിരയായാല്‍ തമിഴ്നാട്ടില്‍ കര്‍ണാടകക്കാരും ആക്രമിക്കപ്പെടുമെന്ന് ചെന്നൈയില്‍ പോസ്റ്ററുകളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 
 
തമിഴ്നാടിനെതിരെ കാവേരി പ്രശ്നത്തില്‍ പ്രതികരിച്ച കന്നട നടി രമ്യയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടു എന്നാരോപിച്ചായിരുന്നു തമിഴ്നാട്ടുകാരനായ വിദ്യാര്‍ഥി ബംഗളൂരുവില്‍ ആക്രമിക്കപ്പെട്ടത്. കര്‍ണാടകയില്‍ നിന്നെത്തിയ ബസുകള്‍ തമിഴ്നാട്ടിലെ രാമനാഥപുരത്ത് അക്രമികള്‍ അടിച്ചുതകര്‍ത്തു.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

അടുത്ത ലേഖനം
Show comments