Webdunia - Bharat's app for daily news and videos

Install App

കുമ്മനത്തേയും സുരേഷ് ഗോപിയേയും വെട്ടി; മോദി മന്ത്രിസഭയിലെ ആദ്യ മലയാളി - അല്‍ഫോണ്‍സ് കണ്ണന്താനമാണ്

സുരേഷ് ഗോപിക്ക് നിരാശ

Webdunia
ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (10:20 IST)
കേരളത്തില്‍ നിന്നുളള അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്നതോടെ സംസ്ഥാനത്തിലെ ബിജെപി നേതൃത്വത്തിലെ തലമൂത്ത നേതാക്കള്‍ക്ക് വീണ്ടും നിരാശ. കുമ്മനം രാജശേഖരന്‍, സുരേഷ് ഗോപി, കെ സുരേന്ദ്രന്‍ എന്നിവരെയെല്ലാം വെട്ടിയാണ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്നത്. മോദി സര്‍ക്കാരിലേക്കുള്ള ആദ്യ മലയാളി കൂടിയാണ് അക്ഫോണ്‍സ് കണ്ണന്താനം.
 
മന്ത്രിസഭാ പുനഃസംഘടനയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ആദ്യസമയം മുതലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിരുന്ന പേരുകളില്‍ മുന്നില്‍ നിന്നത് കുമ്മനവും സുരേഷ് ഗോപിയുമായിരുന്നു. എന്നാല്‍, ഇവരെ പിന്തള്ളിയാണ് കണ്ണന്താനം കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരിക്കുന്നത്. ബിജെപി നേതാക്കള്‍ക്ക് ഒരുതിരിച്ചടി തന്നെയാണിതെന്നാണ് മറ്റ് രാഷ്ട്രീയ നേതാക്കള്‍ നിരീക്ഷിക്കുന്നത്. 
 
ചരിത്രവിജയവുമായി നരേന്ദ്ര മോദി അധികാരത്തില്‍ കയറിയെങ്കിലും കേരളത്തില്‍ നിന്നും ഒരു എം പി ഉണ്ടായിരുന്നില്ല. ആ കുറവാണ് അല്‍ഫോൺസ് കണ്ണന്താനം നികത്താന്‍ പോകുന്നത്. കണ്ണന്താനം അടക്കം ഒമ്പത് പേരാണ് മോദി സര്‍ക്കാരില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറാന്‍ പോകുന്നത്. പ്രധാനപ്പെട്ട പല വകുപ്പുകളിലും അഴിച്ചുപണിയും മാറ്റങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Who is Saifulla khalid: പഹൽഗാമിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ, ആരാണ് സൈഫുള്ള ഖാലിദ് എന്ന കസൂരി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

ഭീകരാക്രമണവുമായി ബന്ധമില്ല: ആദ്യ പ്രതികരണം നടത്തി പാക്കിസ്ഥാന്‍

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

അടുത്ത ലേഖനം
Show comments