കൂട്ടുകാരന്‍ മരണത്തിലേക്ക് മുങ്ങിത്താഴുന്നതറിയാതെ സുഹൃത്തുക്കള്‍ സെല്‍‌ഫി എടുത്തു!

ഈ സെല്‍ഫിയില്‍ ഒരു ജീ‍വിതം അവസാനിക്കുകയാണ്!

Webdunia
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (13:28 IST)
കൂടെയുള്ള സുഹൃത്ത് മരണത്തിലേക്ക് മുങ്ങിത്താഴുന്നതറിയാതെ കൂട്ടുകാര്‍ സെല്‍ഫി എടുത്തു. തെക്കന്‍ ബെംഗളൂരുവിലെ റാവഗോന്ദ്ലു ബെട്ടയിലാണ് സംഭവം. ജയനഗര്‍ നാഷണല്‍ കോളേജിലെ വിശ്വാസ് എന്ന വിദ്യാര്‍ത്ഥിയാണ് വെള്ളത്തില്‍ മുങ്ങിമരിച്ചത്. 
 
കോളേജില്‍ നിന്നും എന്‍ സി സി ട്രെയിനിങ്ങിനായി എത്തിയതായിരുന്നു വിശ്വാസും കൂട്ടുകാരും.
ട്രക്കിങ്ങിനിടെ ക്യാമ്പില്‍ നിന്നും പന്ത്രണ്ടംഗ സംഘം സമീപത്തെ ഗൂണ്ട ആജ്ഞനേയ ക്ഷേത്ര കുളത്തിലിറങ്ങി കുളിക്കുകയായിരുന്നു.  
 
നീന്തല്‍ കുളത്തില്‍ നിന്നും കൂട്ടുകാര്‍ന്‍ ഒരുമിച്ച് നിന്ന് സെല്‍ഫി എടുത്തെങ്കിലും തൊട്ടടുത്ത് വിശ്വാസ് മുങ്ങിത്താഴുന്നത് ആരും അറിഞ്ഞില്ല. നീന്തല്‍ കഴിഞ്ഞ കരയ്ക്ക് കയറിയപ്പോഴാണ് വിശ്വാസ് കൂട്ടത്തിലില്ലെന്ന് അവര്‍ അറിയുന്നത്. തുടര്‍ന്ന് സെല്‍ഫി ചിത്രങ്ങളും വീഡിയോയും പരിശോധിച്ചപ്പോഴാണ് വിശ്വാസ് മുങ്ങിത്താഴുന്നത് കണ്ടെത്തിയത്. 
 
കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകരും ഫയര്‍ ഫോഴ്സുമെത്തി നടത്തിയ അന്വേഷണത്തില്‍ വിശ്വാസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിശ്വാസിനു നീന്തലറിയില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

അടുത്ത ലേഖനം
Show comments