Webdunia - Bharat's app for daily news and videos

Install App

കേടായ റഫ്രിഡ്ജറേറ്ററിന്റെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുഷമ സ്വരാജിന് യുവാവിന്റെ ട്വീറ്റ്; തകര്‍പ്പന്‍ മറുപടിയുമായി മന്ത്രി!

‘എല്ലാം ശരിയാക്കി തരും’ എന്ന് ആളുകള്‍ വിചാരിച്ചു തുടങ്ങിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ബംഗലൂരു സ്വദേശി വെങ്കട്ടിന്റെ ട്വീറ്റ്

Webdunia
ചൊവ്വ, 14 ജൂണ്‍ 2016 (14:52 IST)
‘എല്ലാം ശരിയാക്കി തരും’ എന്ന് ആളുകള്‍ വിചാരിച്ചു തുടങ്ങിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ബംഗലൂരു സ്വദേശി വെങ്കട്ടിന്റെ ട്വീറ്റ്. എല്ലാവരേയും സഹായിക്കുന്ന സുഷമാ ജി കേടുവന്ന തന്റെ റഫ്രിഡ്ജറേറ്ററിന്റെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വെങ്കട്ട് ട്വീറ്റ് ചെയ്തത്. സുഷമ സ്വരാജിനെ കൂടാതെ റാം വിലാസ് പസ്വാനും വെങ്കട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. മോശം ഫ്രിഡ്ജാണ് തനിക്ക് സാംസംഗ് വിറ്റതെന്നും രണ്ട് മാസമായിട്ടും കേടായ ഫ്രിഡ്ജ് തിരിച്ചെടുത്ത് മാറ്റി നല്‍കുന്നില്ലെന്നുമാണ് വെങ്കടിന്റെ പരാതി.

 
എന്നാല്‍ ഗംഭീരമായ മറുപടിയാണ് ഫ്രിഡ്ജ് നന്നാക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച വെങ്കടിന്‌ മിനിസ്റ്റര്‍ നല്‍കിയത്. സഹോദര, പലതരത്തിലുള്ള ദുരിതങ്ങള്‍ അനുഭവിക്കുന്ന മനുഷ്യരുടെ പ്രശ്‌നം പരിഹരിക്കുന്ന തിരക്കിലാണ് താനെന്നും ഒരു റഫ്രിഡ്ജറേറ്റര്‍ പ്രശ്‌നത്തില്‍ തനിക്ക് നിങ്ങളെ സഹായിക്കാന്‍ സാധിക്കില്ലെന്നുമാണ് സുഷമ സ്വരാജ് നല്‍കിയ മറുപടി.  5700ലധികം ആളുകളാണ് ഇത് റീട്വീറ്റ് ചെയ്തത്‌.


 

 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

Fordo Nuclear Site: ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

ഗുളികയിൽ ലോഹകഷണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

അടുത്ത ലേഖനം
Show comments