ഗോരഖ്പൂരിനു പിന്നാലെ ഗുജറാത്തിലും കൂട്ടശിശുമരണം; സർ‌ക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 9 കുഞ്ഞുങ്ങള്‍

ഗുജറാത്തിലെ സർ‌ക്കാർ അശുപത്രിയിൽ ഒറ്റദിവസംകൊണ്ട് മരിച്ചത് ഒമ്പത് കുട്ടികൾ

Webdunia
ഞായര്‍, 29 ഒക്‌ടോബര്‍ 2017 (10:33 IST)
യു പിയിലെ ഗോരഖ്പൂരിലുണ്ടായ കൂട്ടശിശുമരണത്തിനു പിന്നാലെ ഗുജറാത്തിലും കൂട്ടശിശുമരണം. 24 മണിക്കൂറിനിടെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ചുവെന്നാണ് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അ​ഞ്ചു കു​ട്ടി​ക​ൾ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. തീവ്ര പരിചരണത്തിലുള്ള ഈ കുട്ടികളുടെ നിലയും അതീവ ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  
 
അതേസമയം, ജനിക്കുമ്പോള്‍തന്നെ കുട്ടികള്‍ക്ക് തൂക്കക്കുറവുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. മരണമടഞ്ഞ ഒമ്പത് കുട്ടികളിൽ നാല് കുട്ടികൾ മാത്രമേ ഈ ആശുപത്രിയിൽ ജനിച്ചിട്ടുള്ളൂവെന്നും ബാക്കിയുള്ളവർ മറ്റു സ്വകാര്യ ആശുപത്രികളിൽനിന്ന് കൂടുതൽ ചികിത്സക്കായി വന്നതാണെന്നും മെഡിക്കൽ സൂപ്രണ്ട് എം എം പ്രഭാകർ പറഞ്ഞു. സംഭവത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments