Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടെസ്റ്റ് ഡ്രൈവിനായി നല്‍കിയ വാഹനവുമായി യുവാവ് മുങ്ങി!

ടെസ്റ്റ് ഡ്രൈവിനായി നല്‍കിയ വാഹനവുമായി യുവാവ് മുങ്ങിയതായി പരാതി.

ടെസ്റ്റ് ഡ്രൈവിനായി നല്‍കിയ വാഹനവുമായി യുവാവ് മുങ്ങി!
ബാംഗ്ലൂരു , ബുധന്‍, 22 ജൂണ്‍ 2016 (16:03 IST)
ടെസ്റ്റ് ഡ്രൈവിനായി നല്‍കിയ വാഹനവുമായി യുവാവ് മുങ്ങിയതായി പരാതി. ബാംഗ്ലൂരിലെ ഐടി ജീവനക്കാരനായ അഭിഷേക് കുമാറാണ് തന്റെ സ്കോർപിയോ വിൽക്കുന്നുവെന്നുള്ള പരസ്യം നൽകിയത്. തുടർന്ന് വാങ്ങാൻ താല്പര്യമുണ്ടെന്ന് പറഞ്ഞ് അഭിഷേകിനെ ശങ്കർ എന്ന യുവാവ് സമീപിക്കുകയും ടെസ്റ്റ് ഡ്രൈവിംഗിനിടെ കാറും കൊണ്ട് കടന്നുകളയുകയുമാണുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.
 
ഇരുപത് വയസ് തോന്നിക്കുന്ന ഒരു യുവാവാണ് തന്റെ വാഹനം മോഷ്ടിച്ചതെന്ന് അഭിഷേക് പറഞ്ഞു. തന്റെ  പരസ്യം കണ്ട് പല തവണ യുവാവ് വിളിച്ചെന്നും വാഹനം വാങ്ങാന്‍ രക്ഷകർത്താവുമായി വരണമെന്ന് താന്‍ ആ‍വശ്യപ്പെട്ടതായും അഭിഷേക് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
 
എന്നാല്‍ വീണ്ടും ഈ യുവാവ് വിളിച്ചപ്പോള്‍ വാഹനം വന്നുകാണാന്‍ താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് ടെസ്റ്റ് ഡ്രൈവ് നടത്തിയത്. ആദ്യതവണ ടെസ്റ്റ് ഡ്രൈവ് ചെയ്ത വിഡിയോ അഭിഷേക് പകർത്തിയിരുന്നു. അഭിഷേക് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാംഗ്ലൂർ പൊലീസ് അന്വേഷണങ്ങൾ ആരംഭിച്ചു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത പൊലീസുകാരൻ കസ്റ്റഡിയിൽ