ഡല്‍ഹി സര്‍ക്കാരിന്റെ പതിനാല് ബില്ലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചു

ഡല്‍ഹി സര്‍ക്കാരിന്റെ 14 ബില്ലുകള്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചു.

Webdunia
ശനി, 25 ജൂണ്‍ 2016 (09:40 IST)
ഡല്‍ഹി സര്‍ക്കാരിന്റെ 14 ബില്ലുകള്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചു. അഴിമതി വിരുദ്ധ ബില്ലായ ജന ലോക് പാലും തിരിച്ചയച്ചവയുടെ കൂട്ടത്തിലുണ്ട്. ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി ലഭിക്കുന്നതിനായി ബ്രെക്‌സിറ്റ് മാതൃകയില്‍ ജനഹിത പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് എഎപി സര്‍ക്കാര്‍ പാസാക്കിയ 14 ബില്ലുകള്‍ തിരിച്ചയച്ചതായി ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അധികാര തര്‍ക്കം ഇതോടെ വീണ്ടും തലപൊക്കിയിരിക്കുകയാണ്. 
 
ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗുമായി ബില്ലുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയില്ല, പാസാക്കും മുമ്പ് മറ്റു നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നീ കാരണങ്ങളാണ് ഉന്നയിച്ചാണ് ബില്ലുകള്‍ കേന്ദ്രം തിരിച്ചയച്ചത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷ ഭാഷയിലാണ് കെജ്രിവാള്‍ വിമര്‍ശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം നിലക്ക് പ്രവര്‍ത്തിക്കുന്നില്ല എന്ന് മാത്രമല്ല, പ്രവര്‍ത്തിക്കുന്നവരെ അതിന് അനുവദിക്കുന്നുമില്ലെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. ജനങ്ങളാല്‍ തെരഞ്ഞടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ഡല്‍ഹിയില്‍ അധികാരമില്ലാത്ത അവസ്ഥയാണെന്നും കെജ്‌രിവാള്‍ പ്രതികരിച്ചു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

അടുത്ത ലേഖനം
Show comments