Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡല്‍ഹിയില്‍ ദിവസേന കാണാതാകുന്നത് ഇരുപത്തിരണ്ടോളം കുട്ടികളെയെന്ന് വിവരാവകാശ രേഖ

ഡല്‍ഹിയില്‍ ദിവസേന 22 ഓളം കുട്ടികളെ കാണാതാകുന്നതായി വിവരാവകാശ രേഖ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കാര്യമായ വര്‍ധനവാണ് ഉണ്ടായതെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. ഇതില്‍ അധികവും 12 നും 18 നും ഇടയില്‍ പ്രാ

ഡല്‍ഹിയില്‍ ദിവസേന കാണാതാകുന്നത് ഇരുപത്തിരണ്ടോളം കുട്ടികളെയെന്ന് വിവരാവകാശ രേഖ
ന്യൂഡല്‍ഹി , വെള്ളി, 20 മെയ് 2016 (17:01 IST)
ഡല്‍ഹിയില്‍ ദിവസേന 22 ഓളം കുട്ടികളെ കാണാതാകുന്നതായി വിവരാവകാശ രേഖ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കാര്യമായ വര്‍ധനവാണ് ഉണ്ടായതെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. ഇതില്‍ അധികവും 12 നും 18 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണെന്നും വിവിരാവകാശ രേഖ പറയുന്നു.
 
ഡല്‍ഹിയില്‍ നിന്നും കഴിഞ്ഞ വര്‍ഷം കാണാതായത് 7928 കുട്ടികളെയാണ്. എന്നാല്‍ 2014 ല്‍ ശരാശരി 18 കുട്ടികളെ ദിവസേന കാണാതായതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 22 ആയി ഉയര്‍ന്നു. എന്നാല്‍ പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളെയാണ് അധികവും കാണാതാകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചും ഡല്‍ഹിയില്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുന്നത്. 
 
ഗ്രാമപ്രദേശങ്ങളില്‍ നിന്നുമാണ് മിക്ക കുട്ടികളെയും കാണാതാകുന്നതെന്നും രേഖകള്‍ പറയുന്നു. മാതാപിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായതായി വീടുവിട്ടിറങ്ങുന്നതായും അധികൃതര്‍ വ്യക്തമാക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസമിൽ ബി ജെ പി സർക്കാർ അധികാരത്തിലെത്തും; സത്യപ്രതിജ്ഞ 24ന്