Webdunia - Bharat's app for daily news and videos

Install App

തന്നെ ശ്രദ്ധിക്കാതെ കുട്ടികള്‍ക്കൊപ്പം ടിവി കണ്ട ഭര്‍ത്താവിനെ യുവതി വെട്ടി!

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (18:09 IST)
തന്നെ ശ്രദ്ധിക്കുകയോ സംസാരിക്കുകയോ ചെയ്യാതെ കുട്ടികള്‍ക്കൊപ്പം ടി വി കണ്ട ഭര്‍ത്താവിനെ യുവതി കത്തികൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിച്ചു. അര്‍ദ്ധരാത്രി പിന്നിട്ടിട്ടും ടി വി കണ്ടിരുന്ന യുവാവിനാണ് ഭാര്യയുടെ ആക്രമണത്തെ നേരിടേണ്ടിവന്നത്.
 
ഭര്‍ത്താവിന്‍റെ മൊഴിപ്രകാരം 31കാരിയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കിഴക്കന്‍ ചെമ്പൂരിലെ വാശിനാക്കയിലാണ് സംഭവം. ശാന്തി ദാസ് എന്ന യുവതിക്കെതിരെയാണ് കേസ്.
 
ഭര്‍ത്താവ് സുരേഷും രണ്ടുകുട്ടികളുമൊത്താണ് ശാന്തി ദാസ് താമസിച്ചിരുന്നത്. സംഭവദിവസം പകല്‍ സമയം മുഴുവന്‍ ശാന്തി അവരുടെ മാതാവിന്‍റെ വീട്ടിലായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന സുരേഷ് വൈകുന്നേരം ആറരയോടെ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. ആ സമയത്ത് കുട്ടികള്‍ രണ്ടുപേരും സുരേഷിന്‍റെ സഹോദരിയുടെ വീട്ടിലായിരുന്നു. 
 
സുരേഷ് അവിടെയെത്തി കുട്ടികളെയും കൂട്ടി രാത്രി പതിനൊന്നരയോടെ വീണ്ടും വീട്ടിലെത്തി. അപ്പോള്‍ ശാന്തി വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ കതക് തുറക്കാന്‍ 15 മിനിറ്റോളം എടുത്തു. 
 
ഉള്ളില്‍ കടന്ന സുരേഷും കുട്ടികളും ഉടന്‍ തന്നെ ടി വി കാണാന്‍ തുടങ്ങി. തന്നോട് ഒരക്ഷരം പോലും സംസാരിക്കാതെ അവര്‍ ടി വികാണാന്‍ പോയത് ശാന്തിയെ കോപാകുലയാക്കി. അവര്‍ പെട്ടെന്നുവന്ന് ടി വി ഓഫ് ചെയ്തു.
 
ഇതിനെത്തുടര്‍ന്ന് സുരേഷും ശാന്തിയും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മൂത്തപ്പോള്‍ പച്ചക്കറി മുറിക്കുന്ന കത്തി ഉപയോഗിച്ച് ശാന്തി സുരേഷിന്‍റെ കൈയില്‍ വെട്ടുകയായിരുന്നു. സുരേഷിന്‍റെ കൈ മുറിഞ്ഞ് രക്തം ചീറ്റിയൊഴുകിയപ്പോള്‍ ശാന്തി പരിഭ്രാന്തയായി. ഉടന്‍ തന്നെ അവര്‍ തുണികൊണ്ട് സുരേഷിന്‍റെ കൈയിലെ മുറിവ് കെട്ടുകയും കെയര്‍‌വെല്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
 
വിവരമറിഞ്ഞ് എത്തിയ പൊലീസിനോട് സുരേഷ് സംഭവിച്ചതെന്തെന്ന് വിശദീകരിച്ചു. സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭാര്യ ശാന്തിക്കെതിരെ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടു കോടിയുടെ സ്വർണ്ണ കവർച്ച : 5 പേർ പിടിയിൽ

സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്

വീട്ടിൽ അതിക്രമിച്ചു കയറി 70 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നസ്റുള്ളയ്ക്ക് പകരക്കാരനെ തെരെഞ്ഞെടുത്ത് ഹിസ്ബുള്ള, ഹാഷിം സഫീദ്ദീൻ പുതിയ മേധാവി

അടുത്ത ലേഖനം
Show comments