Webdunia - Bharat's app for daily news and videos

Install App

താമസം 80 ലക്ഷത്തോളം രൂപ വില വരുന്ന വീട്ടില്; ; പക്ഷേ പട്ടിണിമൂലം മരിക്കേണ്ടിവന്നു ഈ വൃദ്ധ ദമ്പതികള്‍ക്ക്‌

ബംഗളുരുവിലെ സുല്‍ത്താന്‍പാല്യയയില്‍ റസിഡന്‍ഷ്യല്‍ കോളനിയിലെ വീടിനുള്ളിലാണ്‌ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

Webdunia
വ്യാഴം, 26 മെയ് 2016 (11:44 IST)
താമസം 80 ലക്ഷത്തോളം രൂപ വില വരുന്ന വീട്ടില്‍, മരിക്കേണ്ടി വന്നത് പട്ടിണിമൂലം. ബംഗളുരുവിലെ സുല്‍ത്താന്‍പാല്യയയില്‍ റസിഡന്‍ഷ്യല്‍ കോളനിയിലെ വീടിനുള്ളിലാണ്‌ മനസാക്ഷിയെ മരവിപ്പിച്ച ഈ സംഭവം നടന്നത്. ബെംഗളുരുവിലെ മുന്‍ പൊലീസ്‌ കോണ്‍സ്‌റ്റബിളായ വെന്‍കോബ റാവോയും ഭാര്യ കലാദേവി ബീവിയേയുമാണ്‌ പട്ടിണിമൂലം മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
 
ആഴ്‌ചകള്‍ പഴക്കമുള്ള നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്‌. ഇവര്‍ക്ക് മക്കളില്ല. പട്ടിണിമൂലമാണ്‌ ഇരുവരും മരിച്ചതെന്നാണ്‌ പ്രാഥമിക നിഗമനം. വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം പരന്നതിനെത്തുടര്‍ന്ന്‌ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ്‌ മരിച്ച നിലയില്‍ ഇരുവരേയും കണ്ടെത്തിയത്‌.
 
കഴിഞ്ഞ നാല് വര്‍ഷമായി ഇവരുടെ വീട്ടില്‍ വൈദ്യുതിയും കുടിവെള്ളവും ഉണ്ടായിരുന്നില്ലെന്ന് പൊലീസ്‌ അറിയിച്ചു. പൊലീസ് നടത്തിയ തിരച്ചിലില്‍ വീട്ടില്‍ നിന്നും പഴകിയ ഭക്ഷണ അവശിഷ്‌ടങ്ങളല്ലാതെ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. മൃതദേഹങ്ങള്‍ അംബേദ്‌കര്‍ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റിയിരിക്കുകയാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

'പൂമാല ഞാൻ വാങ്ങി തരാം'; സവാദിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിച്ച് മസ്താനി

ഇസ്രയേല്‍ സൈന്യത്തിന്റെ ഇഷ്ട ഭക്ഷണം എന്താണ്; മദ്യം കുടിക്കുമോ

വയറുവേദനയുടെ കാരണം സമ്മര്‍ദ്ദമാണെന്ന് ഡോക്ടര്‍; എട്ടുമാസത്തിന് ശേഷം കാന്‍സര്‍ ബാധിച്ച് യുവാവ് മരിച്ചു

അലി ഖമൈനിയുടെ കുടുംബവേരുകൾ ഉത്തർപ്രദേശിലെ കിൻ്റൂറിൽ, മുത്തശ്ശൻ അറിയപ്പെട്ടത് ഹിന്ദുസ്ഥാനി മുല്ല എന്ന പേരിൽ

മീന്‍ പഴക്കം പരിശോധിക്കുന്നത് എങ്ങനെ? സംഗതി സിംപിളാണ് !

അടുത്ത ലേഖനം
Show comments