Webdunia - Bharat's app for daily news and videos

Install App

ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് ദളിത് വൃദ്ധയെ ജനങ്ങള്‍ തല്ലിക്കൊന്നു !

ഉറങ്ങിക്കിടക്കുന്നവരുടെ മുടി മുറിക്കുന്ന ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് ദളിത് വൃദ്ധയെ തല്ലിക്കൊന്നു !

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2017 (17:34 IST)
ഉറങ്ങിക്കിടക്കുന്നവരുടെ മുടി മുറിക്കുന്ന ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് ദളിത് വൃദ്ധയെ തല്ലിക്കൊന്നു. ആഗ്രയിലാണ് ഇത്തരത്തില്‍ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഉറങ്ങി കിടക്കുന്ന സ്ത്രീകളുടെ മുടി എഴുന്നേല്‍ക്കുമ്പോള്‍ മുറിച്ചു മാറ്റപ്പെട്ട രീതിയില്‍ കാണപ്പെടുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ആഗ്രക്കു പുറമേ ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും മുടി മുറിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
 
മാന്‍ ദേവി എന്ന ദളിത് വൃദ്ധയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. ബംഗേല്‍ സമുദായത്തില്‍ പെട്ടവരാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചേ നാലുമണിയോടെയാണ് സംഭവം നടന്നത്. വഴിതെറ്റി സവര്‍ണ വിഭാഗം താമസിക്കുന്ന പ്രദേശത്ത് വന്നതാണെന്നും താന്‍ മന്ത്രവാദിയല്ലെന്നും കാലില്‍ വീണു പറഞ്ഞിട്ടു പോലും ജനകൂട്ടം മാന്‍ ദേവിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും മരുമകള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments