ദേശീയപതാകയുടെ ചിത്രം പതിച്ച ബോക്‌സില്‍ ഷൂ നല്‍കി; പിന്നെ കടക്കാരന് സംഭവിച്ചത് !

ത്രിവര്‍ണ ബോക്‌സില്‍ ഷൂ നല്‍കി; പിന്നെ കടക്കാരന് സംഭവിച്ചത് !

Webdunia
ചൊവ്വ, 30 മെയ് 2017 (11:21 IST)
ത്രിവര്‍ണ ചിത്രം പതിച്ച ബോക്‌സില്‍ ഷൂ വിറ്റ കടയുടമ അറ്സ്റ്റില്‍. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം നടന്നത്. കടയില്‍ ഷൂ വാങ്ങാന്‍ എത്തിയവര്‍ കടയുടെ പ്രവൃത്തി കണ്ട് ഞെട്ടി. ഇവരുടെ പരാതിയില്‍ കേസെടുത്ത വിജ്ഞാന്‍ നഗര്‍ പൊലീ‍സ് കടയുടമ മഹേഷിനെ പിടികൂടുകയായിരുന്നു.
 
ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നത് തടയുന്ന വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ക്രാന്തി തിവാരി എന്നയാളാണ് കടയുടമയുടെ പ്രവൃത്തിക്കെതിരെ പരാതി നല്‍കിയത്. സിറ്റി മാളിലെ 24 നമ്പര്‍  ഷോപ്പില്‍ ഷൂ വാങ്ങാനെത്തിയ തനിക്ക് ദേശീയപതാകയുടെ ചിത്രം പതിച്ച ബോക്‌സില്‍ ഷൂ പൊതിഞ്ഞു നല്‍കിയെന്നും അത് ദേശീയ പതാകയെ അപമാനിക്കുന്നതാണെന്നും ക്രാന്തി തിവാരി നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
 
തുടര്‍ന്ന് കടയില്‍ പൊലീസ് എത്തുകയും ത്രിവര്‍ണ ചിത്രം പതിച്ച ബോക്‌സുകള്‍ പിടിച്ചെടുത്തു. പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കടയുടമയ്‌ക്കെതിരെ കേസെടുത്തു. എന്നാല്‍ ഡല്‍ഹിയില്‍ നിന്നാണ് ചൈന മെയ്ഡ് ഷൂ വ്യാപകമായി വാങ്ങിയതെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

അടുത്ത ലേഖനം
Show comments