Webdunia - Bharat's app for daily news and videos

Install App

നാലുവയസുകാരന് മുന്നില്‍ അമ്മയെ അജ്ഞാതന്‍ കുത്തിക്കൊലപ്പെടുത്തി

നാലുവയസുകാരന്‍ നോക്കി നില്‍ക്കെ അമ്മയെ അജ്ഞാതന്‍ കുത്തിക്കൊലപ്പെടുത്തി

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (12:29 IST)
മാര്‍ക്കറ്റില്‍ പോയി മടങ്ങുകയായിരുന്ന യുവതിയെ അജ്ഞാതന്‍ കുത്തിക്കൊലപ്പെടുത്തി. സൗത്ത് ദില്ലി ത്യാഗരാജ സ്റ്റേഡിയത്തിന് പുറത്തായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നാലുവയസുകാരനായ മകന്‍ നോക്കി നില്‍ക്കെയാണ് യുവതിയെ അജ്ഞാതന്‍ കുത്തിക്കൊലപ്പെടുത്തിയത്. 
 
പ്രേം നഗര്‍ കോളനിയില്‍ താമസിക്കുന്ന സന്തോഷി ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. നാല്‍പതുകാരിയായ ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്. നാലുവയസുള്ള ഇളയമകനുമൊത്ത് ചന്തയില്‍ പോയി മടങ്ങവെയാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 
 
സന്തോഷിയുടെ അലര്‍ച്ചകേട്ട് സ്‌റ്റേഡിയത്തിലെ മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും യുവതി മരിച്ചിരുന്നു. അഞ്ചു കുത്തുകളെങ്കിലും യുവതിയുടെ ശരീരത്തിലുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: ഹമാസ് മാതൃകയിലുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണം; ചുട്ടമറുപടി കൊടുത്ത് ഇന്ത്യ, ജെറ്റുകള്‍ വെടിവച്ചിട്ടു

India- Pakistan Updates:ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യയുടെ തിരിച്ചടി, സേനാ മേധാവിമാരെ കണ്ട് രാജ് നാഥ് സിംഗ്, യുഎസും ഇടപെടുന്നു

യുദ്ധത്തിലേക്ക് നീങ്ങിയാൽ പാകിസ്ഥാൻ താങ്ങില്ല, SCALP, HAMMER, BRAHMOS അടക്കം ഇന്ത്യയ്ക്കുള്ളത് ക്രൂയിസ് മിസൈലുകളുടെ ശേഖരം

Pakistan Attack : ലക്ഷ്യമിട്ടത് 4 സംസ്ഥാനങ്ങളിലെ 12 നഗരങ്ങൾ, അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ച് ഇന്ത്യ, ശക്തമായി തിരിച്ചടിക്കും

രാജ്യത്ത് ചാവേറാക്രമണത്തിന് സാധ്യത, കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത

അടുത്ത ലേഖനം
Show comments