Webdunia - Bharat's app for daily news and videos

Install App

നാസിക് ജില്ലയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തിയത് ഷാരൂഖ്ഖാന്റെ വസതിക്ക് മുന്നിലോ?

കാണതായ കുട്ടികളെ കിട്ടിയത് ഷാരൂഖ്ഖാന്റെ വസതിക്ക് മുന്നില്‍ നിന്ന് !

Webdunia
വ്യാഴം, 25 മെയ് 2017 (17:24 IST)
മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ്ഖാന്റെ വസതിയായ മന്നത്തിന് മുന്നില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. നടന്‍ ഷാരൂഖ്ഖാനെ നേരിട്ട് കാണാനായി വീട്ടില്‍ നിന്ന് ഒടിപ്പോന്ന ആറ് പെണ്‍കുട്ടികളെയാണ് കല്ല്യാണ്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവില്‍ നാസിക് പൊലീസ് കണ്ടെത്തിയത്.
 
പെണ്‍കുട്ടികളെല്ലാം 12നും 15നും ഇടയില്‍ പ്രായമുള്ളവരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണെന്നും പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് പ്രശ്‌സതമായ നന്തൂരി ക്ഷേത്രത്തിലെത്തിയ കുട്ടികള്‍ അവിടെ നിന്ന് നാസിക് റെയില്‍വേ സ്റ്റേഷനിലെത്തുകയും ശതാബ്എക്‌സ്പ്രസ്സില്‍  മുംബൈയിലെ ദാദറിലേക്ക് പോരുകയുമായിരുന്നു.
 
ഷാരൂഖ്ഖാനോടുള്ള ആരാധന കൊണ്ട്  ഷാരൂഖിന്റെ ബംഗ്ലാവായ മന്നത്തിലേക്ക് പെണ്‍കുട്ടികളെത്തിയത്. ഷാരൂഖ്ഖാനെ എങ്ങനെയും കാണുക എന്ന ആഗ്രഹത്തോടെയാണ് ഇവര്‍ നാസിക്കില്‍ നിന്ന് പുറപ്പെട്ടതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ചൊവ്വാഴ്ച്ച രാത്രിയോടെയാണ് ഇവരെ കാണാനില്ലെന്ന് കാണിച്ച് രക്ഷകര്‍ത്താക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ല; വിഎസ് സുനില്‍കുമാറിന്റെ ആരോപണത്തില്‍ തൃശൂര്‍ മേയറുടെ മറുപടി

അടുത്ത ലേഖനം
Show comments