Webdunia - Bharat's app for daily news and videos

Install App

'നിങ്ങള്‍ക്കിപ്പോള്‍ ഇത് എങ്ങനയെങ്കിലും പ്രദര്‍ശിപ്പിക്കണം, അതിന് വേണ്ടിയുള്ള പെടാപ്പാടല്ലേ' ; കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഷെയര്‍ ചെയ്ത താരത്തിന് നേരെ സൈബര്‍ സദാചാരവാദികള്‍

മുലയൂട്ടുന്ന ചിത്രം ഷെയര്‍ ചെയ്ത താരത്തിന് നേരെ സൈബര്‍ സദാചാരവാദികള്‍

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2017 (13:55 IST)
ലോക മുലയൂട്ടല്‍ വാരത്തില്‍ സ്വന്തം കുഞ്ഞിനെ പാലൂട്ടുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ബോളിവുഡ് താരം ലിസ ഹെയ്ഡനെതിരെ സൈബര്‍ സദാചാരവാദികള്‍. മോഡലും ഫാഷന്‍ ഡിസൈനറുമായ ലിസ ഹെയ്ഡന്‍ തന്റെ മകന്‍ സാക്കിനെ മുലയൂട്ടുന്ന ചിത്രമായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
 
മുലയൂട്ടല്‍ എന്നത് എന്റ കുട്ടിയുടെ വളര്‍ച്ചയിലെ നിര്‍ണായകമായ ഒരു ഘടകമാണെന്നും കുട്ടികളുമായി ഒരു അടുപ്പമുണ്ടാക്കാനുള്ള ഏറ്റവും മനോഹരമായ ഒരു കാര്യമാണ് മുലയൂട്ടല്‍ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ലിസ ചിത്രം പങ്കുവെച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ഇവരെ കടന്നാക്രമിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തുകയായിരുന്നു.
 
നിങ്ങള്‍ക്കിപ്പോള്‍  ഇത് എങ്ങനയെങ്കിലും പ്രദര്‍ശിപ്പിക്കണം അതിനു വേണ്ടിയുള്ള പെടാപ്പാടല്ലേ ഇത് എന്നായിരുന്നു ചില സദാചാരവാദികളുടെ ചോദ്യം. താങ്കള്‍ക്ക് ആ ഭാഗം ഒന്ന് മറച്ചൂടായിരുന്നോവെന്നും ചിലര്‍ ചോദിച്ചിരുന്നു. അതേസമയം താരത്തെ ശക്തമായി പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് വിമര്‍ശിക്കപ്പെടേണ്ടതല്ലെന്നും മറിച്ച് അഭിനന്ദിക്കപ്പെടേണ്ടതാണെന്നുമാണ് ഇവര്‍ പറഞ്ഞത്. 

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലായില്‍ സ്വകാര്യ ബസ് ഓടിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണം വിട്ട ബസ് നിന്നത് മരത്തിലിടിച്ച്, നിരവധിപേര്‍ക്ക് പരിക്ക്

ഉയര്‍ന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്ത് പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്നും മാറ്റി, കൂടൽമാണിക്യം ജാതിവിവേചന കേസിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

സുരക്ഷാ ഭീഷണി: റഷ്യയിലെ രണ്ടു പ്രദേശങ്ങള്‍ ടെലഗ്രാം നിരോധിച്ചു

സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനം: ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

അടുത്ത ലേഖനം
Show comments