പട്ടാപ്പകല്‍ അയാള്‍ ചന്തയിലൂടെ പെണ്‍കുട്ടിയെ ഓടിച്ചിട്ട് അവളുടെ ഒരു കൈ വെട്ടിമാറ്റി! - കാരണമറിഞ്ഞ് പൊലീസും നാട്ടുകാരും ഞെട്ടി

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുന്നേ അവളുടെ ഒരു കൈ അയാള്‍ വെട്ടിമാറ്റിയിരുന്നു!

Webdunia
വ്യാഴം, 24 ഓഗസ്റ്റ് 2017 (11:31 IST)
സ്ത്രീകള്‍ക്ക് ഒരു സുരുക്ഷിതത്വവുമില്ലാത്ത നാടാ‍യി മാറിയിരിക്കുകയാണ് ഉത്തര്‍പ്രദേശ്. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ ഇതിനുദാഹരണമാണ്. സമാനമായ ഒരു സംഭവമാണ് ഷാജന്‍പൂരിലെ ലഖിം‌പൂര്‍ ഖേരിയിലെ തിരക്കേറിയ ചന്തയില്‍ നടന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് പെണ്‍കുട്ടിയുടെ ഒരു കൈ മുറിച്ച് മാറ്റി. ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. 
 
വിനോദ് ചൌരസ്യ എന്ന യുവാവാണ് ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ഒരു കൈ വെട്ടിമാറ്റിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി ചന്തയില്‍ വന്നപ്പോഴും യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍, പെണ്‍കുട്ടി ഇത് നിരസിച്ചതോടെ യുവാവ് ദേഷ്യപ്പെടുകയായിരുന്നു. 
 
അടുത്തുള്ള കടയില്‍ നിന്നും വെട്ടുകത്തിയെടുത്ത് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചന്തയിലൂടെ ഓടിയ പെണ്‍കുട്ടിയെ ഇയാള്‍ ഓടിച്ചിട്ട് തള്ളി വീഴ്ത്തിയശേഷം കൈ വെട്ടുകയായിരുന്നു. 300ലധികം ആളുകള്‍ ചന്തയില്‍ ഉണ്ടായിരുന്നു. എന്താണ് സംഭവമെന്ന് ആര്‍ക്കും മനസ്സിലായില്ല. മനസ്സിലായി വന്നപ്പോഴേക്കും ഒരു കൈ മുറിഞ്ഞിരുന്നു.
 
രണ്ടാമത്തെ കൈയും വെട്ടിമാറ്റാര്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ വളഞ്ഞു തല്ലിച്ചതച്ചു. യുവാവിനെ പൊലീസില്‍ ഏല്‍പ്പിച്ചു. രക്തം വാര്‍ന്നതോടെ വിദഗ്ധ ചികിത്സക്കായി പെണ്‍കുട്ടിയെ മികച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

അടുത്ത ലേഖനം
Show comments