Webdunia - Bharat's app for daily news and videos

Install App

പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കൂട്ടുനിന്നത് പ്രിയ സുഹൃത്ത്

പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Webdunia
വ്യാഴം, 29 ജൂണ്‍ 2017 (09:27 IST)
പതിനഞ്ച് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ  തട്ടിക്കൊണ്ടുപോയി മൂന്നു ദിവസം കൂട്ടബലാത്സംഗത്തിരയാക്കിയതായി റിപ്പോര്‍ട്ട്. മുംബൈയ്ക്കടുത്ത് നലാസൊപാര കാട്ടിലാണ് സംഭവം നടന്നത്.
രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മൂന്നുദിവസം ബലാത്സംഗത്തിനിരയാക്കിയതായാണ് സൂചന. സംഭവമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ജൂണ്‍ 23നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അന്നേദിവസം  പെണ്‍കുട്ടിയുടെ ഒരു സുഹൃത്ത് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. ഓട്ടോറിക്ഷയില്‍ പുറത്തുപോയ ഇവരുടെ വാഹനത്തിലേക്ക് വഴിയില്‍വെച്ച് രണ്ട് പുരുഷന്മാര്‍കൂടി കയറി. അതില്‍ ഒരാള്‍ തന്റെ കാമുകനാണെന്നാണ് സ്ത്രീ പെണ്‍കുട്ടിയോട് പറഞ്ഞത്. തുടര്‍ന്ന് 
 
പെണ്‍കുട്ടിയെ മുംബൈ അഹമ്മദാബാദ് ഹൈവേയിലെ മൊരേഗാവിലെത്തിക്കുകയും ഇവിടെയുള്ള ഒരു കുടിലില്‍ പെണ്‍കുട്ടിയെ ബലാമായി കൂട്ടിക്കൊണ്ടുപോയശേഷം മൂന്നു ദിവസം തടങ്കലിലിട്ട് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു
 
ഇതിനിടെ മകളെ തട്ടിക്കൊണ്ടുപോയെന്നുകാട്ടി അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടെ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. അവശനിലയിലായിരുന്ന കുട്ടിയാണ് ബലാത്സംഗത്തെക്കുറിച്ച് അമ്മയോട് പറയുന്നത്. ഇതിനുശേഷം അമ്മ ഒരു പരാതികൂടി തന്നതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടു കോടിയുടെ സ്വർണ്ണ കവർച്ച : 5 പേർ പിടിയിൽ

സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്

വീട്ടിൽ അതിക്രമിച്ചു കയറി 70 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നസ്റുള്ളയ്ക്ക് പകരക്കാരനെ തെരെഞ്ഞെടുത്ത് ഹിസ്ബുള്ള, ഹാഷിം സഫീദ്ദീൻ പുതിയ മേധാവി

അടുത്ത ലേഖനം
Show comments