പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാല്‍പത്തിയൊന്ന് അംഗ മന്ത്രിസഭയില്‍ 17 പേര്‍ പുതുമുഖങ്ങളാണ്. സത്യപ്രതിജ്ഞ ചടങ്ങിനായി വര്‍ണാഭമായ സജീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്. കൊല്‍ക്കത്തയിലെ റെഡ്

Webdunia
വെള്ളി, 27 മെയ് 2016 (13:36 IST)
പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാല്‍പത്തിയൊന്ന് അംഗ മന്ത്രിസഭയില്‍ 17 പേര്‍ പുതുമുഖങ്ങളാണ്. സത്യപ്രതിജ്ഞ ചടങ്ങിനായി വര്‍ണാഭമായ സജീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്. കൊല്‍ക്കത്തയിലെ റെഡ് റോഡ് മുഴുവന്‍ തൃണമൂലിന്റെ പതാകകള്‍ക്കൊണ്ട് നിറഞ്ഞിരുന്നു.
 
ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ബി ജെ പി, സി പി എം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കളാരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തില്ല.
 
അതേസമയം, മുന്‍ സി പി എം നേതാവും ഇടതു മുന്നണി മന്ത്രിസഭയില്‍ അംഗവുമായിരുന്ന അബ്ദുള്‍ റസാഖ് മൊല്ല ഇത്തവണ മന്ത്രിസഭയില്‍ ഇടംനേടി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മി രത്തന്‍ ശുക്ലയും മന്ത്രിസഭയിലുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments