Webdunia - Bharat's app for daily news and videos

Install App

പാര്‍വ്വതി ദേവിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരം ബിക്കിനിയില്‍! ട്രോളര്‍മാര്‍ പണിതുടങ്ങിയതോടെ താരം ചിത്രം പിന്‍‌വലിച്ചു

‘ദേവോം കി ദേവ് മഹാദേവ്’ എന്ന ഹിന്ദി സീരിയലിലൂടെ പ്രശസ്തയായ നടിയാണ് സൊനാരിക ബഡോരിയ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ട്രോളര്‍മാര്‍ നടിക്കെതിരെ പൊങ്കാല നടത്തിക്കൊണ്ടിരിക്കുകയാണ്. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായ 23കാരിയായ നടിക്ക് വിനയായത് താര

Webdunia
തിങ്കള്‍, 30 മെയ് 2016 (15:13 IST)
‘ദേവോം കി ദേവ് മഹാദേവ്’ എന്ന ഹിന്ദി സീരിയലിലൂടെ പ്രശസ്തയായ നടിയാണ് സൊനാരിക ബഡോരിയ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ട്രോളര്‍മാര്‍ നടിക്കെതിരെ പൊങ്കാല നടത്തിക്കൊണ്ടിരിക്കുകയാണ്. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായ 23കാരിയായ നടിക്ക് വിനയായത് താരം തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബിക്കിനിയിലുള്ള ചിത്രങ്ങളാണ്. നാണമില്ലാത്തവള്‍ എന്ന തലക്കെട്ടോടെ ട്രോളര്‍മാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. 
 
‘ദേവോം കി ദേവ് മഹാദേവ്’ എന്ന സീരിയലില്‍ പാര്‍വതിയുടെ വേഷമാണ് സൊനാരിക ചെയ്യുന്നത്. പാര്‍വതിയുടെ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരത്തെ ബിക്കിനിയില്‍ കണ്ടതോടെയാണ് ട്രോളര്‍മാര്‍ പണി തുടങ്ങിയത്. ചിത്രത്തിന് താഴെ നിരവധി അശ്ലീല കമന്റുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പാര്‍വതി ദേവിയേപ്പോലുള്ള ഒരു വേഷം ചെയ്ത ഒരാള്‍ക്ക് എങ്ങനെ ഇത്തരത്തില്‍ ചിത്രങ്ങള്‍ എടുക്കാന്‍ തോന്നി എന്നാണ് ട്രോളര്‍മാരുടെ ചോദിക്കുന്നത്. 
 
അതേസമയം, ട്രോളര്‍‌മാരെ വിമര്‍ശിച്ച് താരം രംഗത്തെത്തി. ‘ഞാന്‍ ജീവിക്കുന്ന ഈ സമൂഹത്തില്‍ നടക്കുന്ന ഇത്തരം കുറ്റപ്പെടുത്തലുകള്‍ തികച്ചും നിരാശാജനകമാണ്. സ്ത്രീ സ്വാതന്ത്യ്രത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ഈ സമൂഹത്തില്‍ തന്നെയാണോ ഇത്തരംകാര്യങ്ങള്‍ നടക്കുന്നത്. ഇവിടെ വ്യക്തി സ്വാതന്ത്ര്യത്തിന് ഒരു വിലയുമില്ലെ. എന്തൊക്കെതന്നെയായാലും ഇനിയൊരു വിവാദത്തിന് ഞാനില്ല. അതൊകൊണ്ട് ചിത്രം ഞാന്‍ ഡിലീറ്റ് ചെയ്യുകയാണ്’- താരം കുറിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജി. പ്രിയങ്ക പാലക്കാട് ജില്ല കളക്ടറായി ചുമതയേറ്റു

പീഡനം: എൻ. സി.പി നേതാവിനെതിരെ ട്രാൻസ്ജെൻഡറുടെ പരാതി

അബദ്ധത്തില്‍ മറ്റൊരാള്‍ക്ക് പണമയച്ചിട്ട് തിരികെ പണം തരുന്നില്ല, എന്തുചെയ്യും

ക്രിസ്മസ്- പുതുവത്സര ബമ്പർ: ഒന്നാം സമ്മാനം 20 കോടി രൂപ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

സ്വർണവില മേലോട്ട് തന്നെ, 63,000വും കടന്ന് മുന്നോട്ട്, ഒരു മാസത്തിനിടെ വർധിച്ചത് 6000 രൂപ!

അടുത്ത ലേഖനം
Show comments