പിഞ്ചു കുഞ്ഞിനെ ഓട്ടോയിൽ നിന്ന് വലിച്ചെറിഞ്ഞ് കൊന്നു, അമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയിൽ നിന്ന് എറിഞ്ഞു കൊന്നു

Webdunia
ചൊവ്വ, 6 ജൂണ്‍ 2017 (10:39 IST)
ഓട്ടോറിക്ഷയില്‍ നിന്ന് ഒന്‍പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ട ബലാത്സംഗം ചെയ്തു. ഹരിയാനയിലെ കണ്ടസ ഗ്രാമത്തിലുള്ള തന്റെ വീട്ടിലേയ്ക്ക് പോകാന്‍ ഓട്ടോയില്‍ കയറിയ 23 കാരിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കുകളേറ്റ കുട്ടി മരിച്ചു. 
 
ഭര്‍ത്താവുമായുള്ള തര്‍ക്കത്തെതുടര്‍ന്ന് മകള്‍ക്കൊപ്പം രാത്രിയില്‍ സഞ്ചരിക്കുമ്പോഴായിരുന്നു യുവതി പീഡിപ്പിക്കപ്പെട്ടത്. താന്‍ ഓട്ടോയില്‍ കയറുമ്പോള്‍ മറ്റ് മൂന്നുപേര്‍ കൂടി അതിലുണ്ടായിരുന്നുവെന്ന് പീഡനത്തിനിരയായ യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. 
 
ഓട്ടോയില്‍ കയറിയതോടെ അവര്‍ തന്നെ ശല്യപ്പെടുത്താന്‍ തുടങ്ങി. ഇത് താന്‍ എതിര്‍ത്തു. ഈ സമയം കുഞ്ഞ് കരയാന്‍ ആരംഭിച്ചു. തുടര്‍ന്ന് ക്ഷുഭിതരായ അവര്‍ കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന്   തന്നെ അവര്‍ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും യുവതി പൊലീസിനോട് പറഞ്ഞു
 
അതേസമയം വൈദ്യപരിശോധന നടത്താന്‍ പൊലീസ് നിര്‍ദേശിച്ചെങ്കിലും യുവതി തയ്യാറായില്ലെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊലപാതക ശ്രമത്തിനും ലൈംഗിക പീഡനത്തിനും കേസെടുത്ത പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

അടുത്ത ലേഖനം
Show comments