Webdunia - Bharat's app for daily news and videos

Install App

പീഡനക്കേസ് പ്രതി ഗായത്രി പ്രജാപതിക്ക്​ ജാമ്യം; കോടതി ജഡ്​ജിക്ക്​ സസ്​പെൻഷൻ

ലൈംഗിക പീഡനക്കേസ്​ പ്രതിക്ക്​ ജാമ്യമനുവദിച്ച ജഡ്​ജിക്ക്​ സസ്​പെൻഷൻ

Webdunia
ശനി, 29 ഏപ്രില്‍ 2017 (11:09 IST)
പീഡനക്കേസിൽ പ്രതിയായ സമാജ്​വാദി പാർട്ടി നേതാവ്​ ഗായത്രി പ്രജാപതിക്ക്​ ജാമ്യം നൽകിയ സെഷൻസ്​ കോടതി ജഡ്​ജിക്ക്​ സസ്​പെൻഷൻ. സസ്​പെൻഷന് പുറമേ ജഡ്​ജിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്​. അലഹബാദ്​ ഹൈകോടതി ഭരണസമിതിയാണ്​ ജഡ്​ജിയെ സസ്​പെൻറ്​ ചെയ്യാനുള്ള തീരുമാനത്തിലെത്തിയത്.
 
​ ഉത്തർപ്രദേശ്​ മു​ൻ മന്ത്രി ഗായത്രി പ്രജാപതിയെ അറസ്റ്റ് ചെയ്തത്  മാർച്ച്​ 15നാണ്. 2014 ഒക്​ടോബർ മുതൽ 2016 ജൂലൈ വരെ കൂട്ട ബലാത്​സംഗത്തിനിരയാക്കിയെന്ന്​ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ഈ അറസ്റ്റ് ഉണ്ടായത്.  തന്റെ കുഞ്ഞിനെയും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ്​ നടപടി എടുക്കണ​മെന്ന് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് ഫെബ്രുവരി 17നാണ്​ പ്രജാപതിക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്തു.
 
എന്നാല്‍ ജുഡീഷ്യൽ കസ്​റ്റഡിയിലായിരുന്ന ​പ്രജാപതി കുറ്റങ്ങൾ സമ്മതിച്ചിരുന്നില്ല.  ഇത് ​രാഷ്​ട്രീയ പ്രേരിതമായ കേസാണ്. നുണ പരിശോധനക്ക്​ വിധേയനാക്കണമെന്ന് പ്രജാപതി ആവശ്യ​പ്പെട്ടിരുന്നു. അതേസമയം നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് പ്രജാപതിക്കെതിരെ ജാമ്യമില്ലാ വകുപ്പ്​ പ്രകാരം അറസ്റ്റ് വാറൻറ്​​ പുറപ്പെടുവിക്കുകയും ലുക്ക് ഔട്ട് നോട്ടീസും ഇറക്കുകയും ചെയ്തിരുന്നു.
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

Kerala Weather: കുടയെടുക്കാന്‍ മറക്കല്ലേ; ഇനി 'മഴയോടു മഴ', നാലിടത്ത് യെല്ലോ അലര്‍ട്ട്

പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ നേരിട്ടത് ക്രൂരമായ പീഡനമെന്ന് റിപ്പോര്‍ട്ട്

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments