Webdunia - Bharat's app for daily news and videos

Install App

പീഡിപ്പിക്കുന്ന സൈനികരുടെ സ്വകാര്യ ഭാഗങ്ങള്‍ സ്ത്രീകള്‍ മുറിച്ചെടുക്കണം; സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു

പീഡിപ്പിക്കുന്ന സൈനികരുടെ ഭാഗങ്ങള്‍ സ്ത്രീകള്‍ മുറിച്ചെടുക്കണമെന്ന് അസം ഖാന്‍

Webdunia
വെള്ളി, 30 ജൂണ്‍ 2017 (11:29 IST)
സൈനികര്‍ക്കെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ നടത്തിയ പ്രസ്താവന വിവാദത്തില്‍.   
പീഡിപ്പിക്കുന്ന സൈനികരുടെ സ്വകാര്യഭാഗങ്ങള്‍ സ്ത്രീകള്‍ മുറിച്ചെടുക്കണമെന്ന അസം ഖാന്റെ ആഹ്വാനമാണ്  വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. പശ്ചിമ ഉത്തര്‍പ്രദേശില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അസംഖാന്റെ വിവാദ പ്രസ്താവന.
 
ചിലയാളുകള്‍ നിരപരാധികളായ സൈനികരുടെ കൈകളും തലയും വെട്ടുകയാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ വനിതാ തീവ്രവാദികള്‍ ചെയ്യേണ്ടത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വകാര്യ ഭാഗം മുറിച്ചെടുക്കുകയാണ്.’ അസം ഖാന്‍ പറഞ്ഞു. കശ്മീര്‍, ജാര്‍ഖണ്ഡ്, അസം, അരുണാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ അതിക്രമങ്ങള്‍ക്ക് സ്ത്രീകള്‍ ഇങ്ങനെ മറുപടി നല്‍കണമെന്നാണ് ആസം ഖാന്‍ ആഹ്വാനം ചെയ്തത്.  
 
അതേസമയം കഴിഞ്ഞ മാസം അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകള്‍ വീട്ടിനുള്ളില്‍ കഴിയണമെന്ന പ്രസ്താവനയും അദ്ദേഹം നടത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ റാം പൂര്‍ ജില്ലയില്‍ രണ്ട് പെണ്‍കുട്ടികളെ യുവാക്കള്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോഴായിരുന്നു ഇദ്ദേഹത്തിന്റെ ഈ പ്രതികരണം.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുധനാഴ്ച തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചെന്ന് പരാതി

സൈന്യത്തെ ബാധിക്കുന്ന ഒന്നും ചെയ്യാൻ ഇസ്രായേലിനായിട്ടില്ല, യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീം കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ബിന്ദു, പ്രതികരണവുമായി കെകെ ശൈലജയും

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

അടുത്ത ലേഖനം
Show comments