Webdunia - Bharat's app for daily news and videos

Install App

പൊട്ടിയത് വലത് കാല്‍, ശസ്ത്രക്രിയ ചെയ്തത് ഇടത് കാലില്‍: സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയ്ക്കെതിരെ പ്രതിഷേധവുമായി രോഗിയുടെ മാതാപിതാക്കള്‍

പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ രോഗിയുടെ കാല് മാറി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്തു.

Webdunia
ബുധന്‍, 22 ജൂണ്‍ 2016 (17:51 IST)
പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ രോഗിയുടെ കാല് മാറി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്തു.
ഡല്‍ഹിയിലെ ഷാലിമാര്‍ ഭാഗ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം നടന്നത്. 
 
അശോക് വിഹാര്‍ സ്വദേശിയായ രവി റായി (24)യുടെ കാലാണ് ഡോക്ടര്‍മാര്‍ മാറി ശസ്ത്രക്രിയ ചെയ്തത്.  ഇക്കഴിഞ്ഞ ശനിയാഴ്ച വീട്ടിലെ പടിയില്‍ നിന്നും വീണതിനെത്തുടര്‍ന്ന് രവിയുടെ കാലിന് പൊട്ടലുണ്ടാകുകയായിരുന്നു. തുടര്‍ന്നാണ് ഷാലിമാര്‍ ഭാഗിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 
 
എക്‌സറേയില്‍ ദൃശ്യങ്ങളില്‍ നിന്നും രവിയുടെ കാലിന് പൊട്ടലുണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു. ഞായറാഴ്ച ശസ്ത്രക്രിയയും നടന്നു. എന്നാല്‍ പെട്ടല്‍ സംഭവിച്ച വലത് കാലിന് പകരമായി രവിയുടെ ഇടത് കാലാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ചെയ്തത്. 
 
സംഭവത്തില്‍ പ്രതിഷേധവുമായി രവിയുടെ മാതാപിതാക്കള്‍ രംഗത്തെത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുകയാണെന്നും ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

Fordo Nuclear Site: ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

ഗുളികയിൽ ലോഹകഷണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

അടുത്ത ലേഖനം
Show comments