Webdunia - Bharat's app for daily news and videos

Install App

ഫാംഹൗസിലെ മോഷണശ്രമം ചെറുത്ത ബിസിനസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി; മോഷ്ടാക്കള്‍ അറസ്റ്റില്‍

ബിസിനസുകാരനെ ഫാംഹൗസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Webdunia
വ്യാഴം, 16 ജൂണ്‍ 2016 (16:18 IST)
ബിസിനസുകാരനെ ഫാംഹൗസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയിലെ ബിസിനസുകാരനായ രോഹന്‍ ഗുപ്ത (38)യെയാണ് ഇന്നു രാവിലെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.
 
വ്യാഴാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം നടന്നത്. ഇയാളുടെ വൃദ്ധമാതാപിതാക്കളെ ക്ലോറോഫാം നല്‍കി മയക്കിയ ശേഷമായിരുന്നു മോഷ്ടാക്കള്‍ മോഷണശ്രമം നടത്തിയത്. ഇതിനിടയില്‍ മോഷണശ്രമം ഗുപ്ത എതിര്‍ത്തു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊല്ലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും മോഷ്ടാക്കള്‍ അപഹരിച്ചു. വീട്ടില്‍ നിന്ന് ബഹളം കേട്ട അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് പൊലീസ് കൊലപാതക വിവരം അറിഞ്ഞത്.
 
കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് വ്യക്തമാക്കി. അജയ്, വിപിന്‍, വിനോദ്, ശിവനാഥ്, വിനോക് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതിനിടയില്‍ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ഫാം ഹൗസുമായി മുന്‍പ് ബന്ധമുണ്ടായിരുന്നവരാണോ പ്രതികളെന്നും ഇവരുടെ ക്രിമിനല്‍ പശ്ചാത്തലവും പൊലീസ് പരിശോധിച്ചുവരികയാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: 38 വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി, 3 വിദേശസര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ഇറാനില്‍ ഖമനേയി ഉള്‍പ്പെടെ ആരും സുരക്ഷിതരല്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഒടുവില്‍ ഇസ്രയേലിനെതിരെ ആവനാഴിയിലെ ശക്തമായ ആയുധമെടുത്ത് ഇറാന്‍; ഇസ്രയേലില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ വീണെന്ന് റിപ്പോര്‍ട്ട്

Rain Alert: ന്യൂനമർദ്ദപാത്തിയും ചക്രവാതച്ചുഴിയും; മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

P.V.Anvar: കടന്നാക്രമിക്കേണ്ട, ഭാവിയില്‍ ഒപ്പം നിര്‍ത്തണം; അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും ലീഗും

അടുത്ത ലേഖനം
Show comments