Webdunia - Bharat's app for daily news and videos

Install App

ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടു; ഹണിട്രാപ്പ് സംഘത്തിലെ യുവതിയെ പൊലീസ് പൊക്കി !

ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടത് അബദ്ധമായോ?

Webdunia
വെള്ളി, 2 ജൂണ്‍ 2017 (14:33 IST)
റിയല്‍ എസ്‌റ്റേറ്റ് വമ്പന്മാരില്‍ നിന്നുള്‍പ്പെടെ 20 കോടിയോളം തട്ടിയെടുത്ത സംഘത്തിലെ 21 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ഡോക്ടറുടെ കയ്യില്‍ നിന്നും ഒരു കോടി രുപ തട്ടിയെടുത്ത് മുംബൈയിലേക്ക് മുങ്ങിയിരുന്നു. തുടര്‍ന്ന് പൊലീസ് തെരഞ്ഞുകൊണ്ടിരുന്ന ഇവരെ ഫേസ്ബുക്കിലെ വീഡിയോ പിന്തുടര്‍ന്നായിരുന്നു പൊലീസ് കുടുക്കിയത്.
 
ഹണിട്രാപ്പ് സംഘത്തിലെ ശിഖാ എന്ന യുവതിയാണ് മെയ് പകുതിയോടെ പിടിയലായത്. മുംബൈയിലെ ഒരു ഹോട്ടലില്‍ ഡിജെയായി ജോലി ചെയ്തിരുന്നു. ഈ രാജസ്ഥാന്‍കാരി ഒരു കോടി തട്ടിയെടുത്ത്  മുംബൈയിലേക്ക് മുങ്ങിയിരുന്നു.  സുനില്‍ സോണി എന്ന ഡോക്ടറെയാണ് യുവതി ഹണിട്രാപ്പില്‍ കുടുക്കിയതും പണം തട്ടിയതും. 
ഡോക്ടറുമായി നിരന്തര ബന്ധം ഉണ്ടാക്കി പ്രണയത്തില്‍ വീഴിക്കുകയായിരുന്നു.
 
തുടര്‍ന്ന് പുഷ്‌ക്കര്‍ എന്ന സ്ഥലത്തേക്ക് ട്രിപ്പ് പ്‌ളാന്‍ ചെയ്യുകയും ഉണ്ടായി. അവിടെ വെച്ച് സുനിലിനെ കുരുക്കുകയും രണ്ടു കോടി ആവശ്യപ്പെടുകയുമായിരുന്നു. പണം തന്നില്ലെങ്കില്‍ പൊലീസിനെ സമീപിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. 
 
പണം നല്‍കാന്‍ കൂട്ടാക്കാതിരുന്ന സോണിയ്‌ക്കെതിരേ പരാതി നല്‍കുകയും 78 ദിവസം ജയിലിലാക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ ഒരു കോടി അഞ്ചു ലക്ഷം രൂപ നല്‍കി പ്രശ്‌നം പരിഹരിക്കാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് പണംവുമായി ശിഖ മുബൈയിലേക്ക് പോയി. എന്നാല്‍ 2016 ഡിസംബറില്‍ സോണി യുവതിക്കെതിരേ പരാതി നല്‍കി. അങ്ങനെയാണ് ശിഖയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മുണ്ട് മടക്കി കുത്താനും തെറി പറയാനും അറിയാമെന്ന് ബിജെപി പ്രസിഡന്റ്; ലൂസിഫര്‍ ഞങ്ങളും കണ്ടിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ

കേരളത്തിലുള്ളത് 102 പാകിസ്ഥാൻ പൗരന്മാർ, ഉടൻ തിരിച്ചുപോകാൻ നിർദേശം

ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി; പാക്കിസ്ഥാന്‍ ആണവായുധം കൈവശമുള്ള രാജ്യമാണെന്ന് ഇന്ത്യ ഓര്‍മിക്കണമെന്ന് മുന്നറിയിപ്പ്

India - Pakistan Conflict: പെഹൽഗാമിൽ അക്രമണം നടത്തിയവർ സ്വാതന്ത്ര്യസമര സേനാനികൾ, ഭീകരാക്രമണത്തെ പ്രശംസിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍ അന്തരിച്ചു

അടുത്ത ലേഖനം
Show comments